തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളികളുടെയും തൊഴിൽ മേഖലയുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻറ് എംപ്ലോയ്മെൻറ് (കിലെ) ന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ അപകടകരമായ പാഴ് വസ്തുക്കൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്കായി കിലെ ഐ എ എസ് അക്കാഡമിയിൽ വച്ച് പരിശീലനം നൽകി.
അപകടകരമായ പാഴ് വസ്തുക്കൾ കൈകാര്യം ചെയ്യൽ -ശേഖരണം തരംതിരിക്കൽ,സംസ്കരണം, അപകടകരമായ മാലിന്യങ്ങൾ പരിപാലനവും കൈകാര്യം ചെയ്യലും നിയമങ്ങൾ, ലൈഫ് സ്കിൽസ് എന്നീ വിഷയങ്ങളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അൻപതോളം പേർ പങ്കെടുത്ത പരിപാടിക്ക് കെമിക്കൽ ഇൻസ്‌പെക്ടർ ഫാക്ടറീസ് ആൻറ് ബോയിലേഴ്സ് വകുപ്പ് ശ്രീ സിയാദ്.ബി, ഫെല്ലോ എംപ്ലോയ്മെൻറ് ശ്രീ.വിജയ് വിൽസ് എന്നിവർ നേതൃത്വം നൽകി.