spot_imgspot_imgspot_img

വായ്പ എടുക്കാൻ പോയ യുവതിയ്ക്ക് നേരെ ബാങ്ക് മാനേജരുടെ നഗ്നത പ്രദർശനം

Date:

പോത്തൻകോട്: യുവതിയ്ക്ക് നേരെ ബാങ്ക് മാനേജരുടെ നഗ്നത പ്രദർശനമെന്ന് ആരോപണം. വായ്പ എടുക്കാൻ പോയ യുവതിയെ കയറി പിടിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തുവെന്ന് യുവതി പരാതി നൽകി. വെമ്പായം സർവീസ് സഹകരണ ബാങ്കിലെ കന്യാകുളങ്ങര ബ്രാഞ്ചിലെ മാനേജർ സുനിൽ കുമാറിനെതിരെയാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വട്ടപ്പാറ പോലീസ് സുനിൽ കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ജനുവരി 6 ന് വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. ഭൂമി ഈട് വച്ച് വായ്പ്പ എടുക്കാനാണ് യുവതി ബാങ്കിനെ സമീപിച്ചത്. ഇതേ തുടർന്ന് യുവതിയോട് ഈട് നൽകുന്ന ഭൂമി സന്ദർശിക്കണമെന്ന് മാനേജർ ഫോണിൽ കൂടി ആവശ്യപ്പെട്ടു. തുടർന്ന് യുവതിയുടെ വീട്ടിൽ നിന്നും കുറച്ച് മാറിയുള്ള ഭൂമിയിൽ മൂന്ന് മണിയോടെ എത്താനും ആവശ്യപ്പെട്ടു.

ഭൂമി പരിശോദിക്കാനെത്തിയ മാനേജർ അവിടെ എത്തിയ യുവതിയെ കാര്യങ്ങൾ പറയുന്നതിനിടയിൽ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് യുവതി കുതറി മാറി സുനിൽ കുമാറിനോട് തട്ടി കയറുകയും എന്നാൽ ഭൂമിയുടെ രേഖകൾ പരിശോധിക്കുന്നതിനിടയിൽ യുവതിയോട് ഇങ്ങോട്ട് നോക്കൂ എന്ന് പറഞ്ഞ് സുനിൽകുമാർ മുണ്ട് അഴിച്ച് കാണിക്കുകയും ഭർത്താവ് ഇല്ലാത്ത ദിവസം അറിയിച്ചാൽ വീട്ടിൽ വരാമെന്ന് പറയുകയും ചെയ്തു എന്നാണ് യുവതി വട്ടപ്പാറ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

സി പി എം ബ്രാഞ്ച് അംഗമാണ് യുവതി. ജനുവരി 10 ന് ആദ്യം പാർട്ടി ബ്രാഞ്ച് സെക്രട്ടറിക്ക് പരാതി നൽകുകയും തുടർന്ന് യുവതി 31 ന് ബാങ്ക് ഭരണ സമിതിക്ക് പരാതി നൽകുകയും ചെയ്തു. പാർട്ടി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്ന് സുനിൽകുമാറിനെ അയിരൂപ്പാറ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പ്രതിയായ സുനിൽകുമാർ യുവതിയെ ഫോണിൽ വിളിച്ച് തെറ്റുപറ്റിയെന്നും രണ്ടു പേർക്കും കുടുംബമുണ്ട് എന്നും മാപ്പ് തരണമെന്നും പറഞ്ഞു. ഈ കഴിഞ്ഞ 9 ന് യുവതി വട്ടപ്പാറ പോലീസിൽ പരാതി നൽകുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp