spot_imgspot_img

ട്രാൻസ്ജെൻഡർ പ്രസവത്തിൽ വിവാദപരാമർശവുമായി എം കെ മുനീർ

Date:

കോഴിക്കോട്: പുരുഷൻ പ്രസവിച്ചു എന്ന തരത്തിലുള്ള അദ്ഭുതപ്പെടുത്തുന്ന പ്രചാരണം ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ ഇവിടെ നടക്കുന്നുണ്ടെന്ന് മുസ്ലീംലീഗ് നേതാവും മുൻ മന്ത്രിയായിരുന്ന എം കെ മുനീർ. പുരുഷൻ പ്രസവിച്ചെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്നും ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിസ്ഡം ഇസ്ലാമിക് കോൺഫറൻസിൽ സംസാരിക്കവെയാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്.

മാധ്യമങ്ങൾ പോലും പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് നടത്തുന്നത്. പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർഥത്തിൽ സ്ത്രീയായതുകൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്. പുരുഷൻ പ്രസവിക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എം കെ മുനീർ പറഞ്ഞു. ട്രാൻസ്മെൻ, ട്രാൻസ്‍‌വുമൻ എന്നുള്ളതെല്ലാം പൊള്ളയായ വാദമാണെന്നും എം.കെ.മുനീർ പറഞ്ഞു. ഇന്ത്യയിലെ ട്രാൻസ് മാതാപിതാക്കളായ സിയയ്ക്കും സഹദിനും കഴിഞ്ഞ ദിവസമാണ് കുഞ്ഞ് പിറന്നത്. പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നൽകിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...
Telegram
WhatsApp