spot_imgspot_img

പട്ടികവർഗ വിദ്യാർഥികൾക്കായി ചലച്ചിത്ര പഠന പദ്ധതി

Date:

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കായി ചലച്ചിത്ര പഠന പദ്ധതി നടപ്പാക്കുന്നു. പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള 20 മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്ന് 150 കുട്ടികളെ തെരഞ്ഞെടുത്ത് സംസ്ഥാനത്തിന്റെ മൂന്നു മേഖലകളിലായി പരിശീലനം നൽകുകയാണ് ചെയ്യുക. സിനിമയുടെ കലാപരവും തൊഴിൽപരവുമായ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്രിയേറ്റീവ്‌-കണ്ടന്റ്‌ മേഖലയിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുകയും യുവ കലാകാരന്മാർക്ക്‌ വഴികാട്ടിക്കൊടുക്കലുമാണ്‌ ലക്ഷ്യം. അക്കാദമിയുടെ നൂതനമായ ഈ പദ്ധതിക്ക്‌ അടിസ്ഥാന സൗകര്യങ്ങൾ പട്ടികവർഗ വികസന വകുപ്പ് നൽകും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp