spot_imgspot_imgspot_img

നീർനായ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്

Date:

ആലപ്പുഴ: എടത്വയിൽ നീർനായ ആക്രമണം. 4 പേർക്കാണ് കടിയേറ്റത്. പമ്പയാറ്റിൽ തലവടി ഗ്രാമ പഞ്ചായത്തിലെ ഗണപതി ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയവർക്കാണ് പരിക്കേറ്റത്. കൊത്തപള്ളിൽ പ്രമോദ്, ഭാര്യ രേഷ്മ, നെല്ലിക്കുന്നത്ത് നിർമ്മല, പതിനെട്ടിൽ സുധീഷ് എന്നിവർക്കാണ് കടിയേറ്റത്. ഇവർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയിട്ടുണ്ട്.

സാധാരണ വെള്ളപ്പൊക്ക സമയത്താണ് കൂടുതലായും നീർനായയുടെ ആക്രമണം ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ പമ്പായാറ്റിൽ കുളിക്കാൻ ഇറങ്ങുന്നവർക്ക് നീർനായയുടെ ആക്രമണം പതിവാവുകയാണ്. മാസങ്ങളായി നീർനായയുടെ ആക്രമണത്തിൽ നിരവധിപേർക്കാണ് എടത്വയിലും തകഴിയിലും പരിക്കേറ്റത്. നീർനായയെ ഭയന്ന് ആളുകൾ ഇപ്പോൾ ആറ്റിൽ ഇറങ്ങുന്നത് കുറവാണ്. നീർനായ കടിച്ചാൽ സമീപ പ്രദേശങ്ങളിലെങ്ങും ചികിത്സ ലഭ്യമല്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...
Telegram
WhatsApp