spot_imgspot_img

നിയമസഭാ സമ്മേളനം പുനരാരംഭിച്ചു

Date:

തിരുവനന്തപുരം : നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. സമ്മേളനത്തിനു തുടക്കമായത് പ്രതിപക്ഷ പ്രതിഷേധത്തോടെയാണു. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ചോദ്യോത്തര വേളയിലടക്കം തുടർന്നു. പ്രതിപക്ഷം നികുതിഭാരവും മുഖ്യമന്ത്രിയുടെ അധികസുരക്ഷയും ഉന്നയിച്ചാണു പ്രതിഷേധം കനപ്പിക്കുന്നത്. ഈ മാസം ഒൻപതിനാണു സഭ താത്കാലികമായി പിരിഞ്ഞത്.

എംഎൽഎമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എന്നിവർ കറുത്ത ഷർട്ട് ധരിച്ചാണു നിയമസഭാ സമ്മേളനത്തിനെത്തിയത്. എംഎൽഎമാർ കറുത്ത വസ്ത്രം ധരിച്ചെത്തിയിരിക്കുന്നത് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിൽ കറുപ്പിനു വിലക്കേർപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ്. ഇത് കേരളമാണ് ഉത്തര കൊറിയയല്ല, പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കണം എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകൾ കൈയിലേന്തിയാണ് എംഎൽഎമാർ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മാർച്ച് 30 വരെയാണു നിയമസഭ ചേരുക. ധനകാര്യ ബില്ലും ധനവിനിയോഗ ബില്ലും സമ്മേളനത്തിൽ പാസാക്കും. ഗവർണർ അനുമതി നൽകാത്തതിനാൽ ഇന്ന് ലിസ്റ്റ് ചെയ്തിരുന്ന കാലിക്കറ്റ് സർവകലശാല സിൻഡിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ മാറ്റി വെച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇന്ത്യയുടെ അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തിലിടം നേടി മലയാളി താരം മുഹമ്മദ്‌ ഇനാന്‍

തിരുവനന്തപുരം: ഇന്ത്യയുടെ അണ്ടര്‍19 ആണ്‍കുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി...

ഓക്‌സിജന്‍ ലെവല്‍ അപകടകരമാം വിധം താഴ്ന്ന നിലയില്‍; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ച് ഓക്‌സിജന്‍ ലെവല്‍ അപകടകരം...

എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നു

തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബി.ജെ.പിയിൽ ചേർന്നു.എസ്എഫ്‌ഐ...

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു....
Telegram
WhatsApp