spot_imgspot_imgspot_img

വിഴിഞ്ഞത്ത് യുവതിയുടെ മരണം: ഭർത്താവ് പൊലീസിൽ കീഴടങ്ങി

Date:

തിരുവനന്തപുരം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെന്നൂര്‍കോണം സ്വദേശി പ്രിന്‍സി(32)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദില്‍ഷാ ഭവനിൽ ശനിയാഴ്ച രാത്രി 9ഓടെയാണ് സംഭവം. ഭര്‍ത്താവ് അന്തോണി ദാസ് (36) പൊലീസിൽ കീഴടങ്ങി. ശനിയാഴ്ച രാത്രിയിലായിരുന്നു പ്രിന്‍സിയുടെ മൃതദേഹം കണ്ടെത്തിയത്. മകനാണ് പ്രിന്‍സിയുടെ മൃതദേഹം ആദ്യം കണ്ടത്.

കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. സംഭവ ദിവസം അന്തോണി ഭാര്യയേയും മക്കളേയും തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. വീട്ടിലെത്തിയ ഉടൻ അന്തോണി കുട്ടികളെ കളിക്കാന്‍ പുറത്തേക്ക് പറഞ്ഞു വിടുകയും ചെയ്തുവെന്നാണ് വിഴിഞ്ഞം പോലീസ് പറയുന്നത്.

കളികഴിഞ്ഞ് വീട്ടിലെത്തിയ മകന്‍ അകത്തെ മുറിയില്‍ ജീവനില്ലാതെ കിടക്കുന്ന അമ്മയെയാണ് കണ്ടത്. മകൻ നിലവിളിച്ചതിനെ തുടർന്ന് അയൽവാസികളെത്തി പ്രിൻസിയെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. കഴുത്തിലെ പാട് കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം എസ് എച്ച് ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവം നടന്ന രാത്രിയില്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയ മകന്‍ വീട്ടില്‍ നിന്ന് അച്ഛന്‍ ഇറങ്ങിപ്പോകുന്നതായി കണ്ടുവെന്ന് പൊലീസിനോട് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp