spot_imgspot_img

സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്

Date:

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്. ലൈഫ് മിഷൻ കോഴകേസിലാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിന് ഈ മാസം ഏഴിന് രാവിലെ പത്തരയോടെ ഹാജരാവാനാണ് നോട്ടീസ്. നേരത്തെ കഴിഞ്ഞ തിങ്കളാഴ്ച്ച ഹാജരാവാനാണ് ഇഡി നോട്ടീസ് അയച്ചിരുന്നത്.എന്നാൽ രവീന്ദ്രൻ ഹാജരായിരുന്നില്ല.

നിയമസഭ നടക്കുന്നതിന്‍റെ തിരക്കുകളായതിനാൽ ഹാജരാവാനാവില്ലെന്നാണ് രവീന്ദ്രൻ ഇഡിയെ അറിയിച്ചിരുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനുള്ള ശ്രമമാണിതെന്നാണ് ഇഡിയുടെ വിലയിരുത്തൽ. 7-ാം തീയതിയും ഹാജരായില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കാനാണ് ഇഡി‍യുടെ തീരുമാനം. ഇ ഡിക്ക് 3 തവണ നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റുചെയ്യാനുള്ള അധികാരമുണ്ട്.

അതേസമയം,ഇഡി ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർക്കും നോട്ടീസ് അയച്ചു. പിബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്നാണ് ഇഡിയുടെ നോട്ടീസ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...
Telegram
WhatsApp