spot_imgspot_img

ഖാലി പേഴ്സ് ഓഫ് ബില്യനേഴ് മാർച്ച് പത്തിന്

Date:

നർമ്മത്തിന്റെ പൂത്തിരി കത്തിച്ചു കൊണ്ട് ധ്യാൻ ശ്രീനിവാസൻ – അജു വർഗ്ഗീസ് – കൂട്ടുകെട്ട് ചിത്രമായ ഖാലി പേഴ്സ് ഓഫ് ദി ബില്യ നേഴ്സ് എന്ന ചിത്രമെത്തുന്നു.
നവാഗതനായ മാക്സ്‌വെൽ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാർച്ച് പത്തിന് പ്രദർശനത്തിനെത്തുന്നു.

റോയൽ ബഞ്ചാസ് എന്റെർടൈൻ മെന്റിന്റെ ബാനറിൽ അഹമ്മദ് റുബിൻ സലിം, നഹാസ് . എം.ഹസ്സൻ , അനു റൂബി ജയിംസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളി പ്രേഷകന്റെ മനസ്സിൽ എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ദാസനും വിജയനും പ്രേഷകർക്ക് എന്നും ഓർത്തു ചിരിക്കാൻ പറ്റുന്ന ഈ കഥാപാതങ്ങളെ അവിസ്മരണീയമാക്കിയത് മോഹൻലാലും ശ്രീനിവാസനുമാണ്. ആ കഥാപാത്രങ്ങളുടെ പുതിയ തലമുറയിലെ കഥാപാതങ്ങളാണ് ഇതിലെ ബിബിൻ ദാസും, ബിബിൻ വിജയ് യും. ഇവരെ യഥാക്രമം ധ്യാൻ ശീനിവാസനും – അജു വർഗീസും അവതരിപ്പിക്കുന്നു.

ബിടെക് കഴിഞ്ഞ അഭ്യസ്തവിദ്യരായ രണ്ടു ചെറുപ്പക്കാരുടെ കഥ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ മലയാളത്തിലെ ജന പ്രിയരായ നിരവധി അഭിനേതാക്കളും ഈ ചിത്രത്തിലണിനിരക്കുന്നു. ജഗദീഷ്, ധർമ്മജൻ ബൊൾഗാട്ടി, രമേഷ് പിഷാരടി, അഹമ്മദ് സിദ്ദിഖ്, റാഫി, മേജർ രവി, സോഹൻ സീനുലാൽ, ഇടവേള ബാബു, സരയൂ, രഞ്ജിനി ഹരിദാസ്, നീ നാക്കുറുഷ്, ദീപ്തി കല്യാണി എന്നിവരും പ്രധാന താരങ്ങളാണ്.
അനിൽ ലാലിന്റെ വരികൾക്ക് പ്രകാശ് അലക്സ്‌ ഈണം പകർന്നിരിക്കുന്നു. സന്തോഷ് അനിമ ഛായാഗ്രഹണവും നൗഫൽ അബ്ദുളള എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ് – മീരാമാക്സ് –
കോസ്റ്റും – ഡിസൈൻ – മൃദുല
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അംബ്രോ വർഗീസ്.
പ്രൊഡക്ഷൻ എക്സിക്കട്ടീവ് – എസ്സാൻ.
പ്രൊഡക്ഷൻ കൺട്രോളർ – സജി പുതുപ്പള്ളി.
വാഴൂർ ജോസ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: മംഗലപുരം തോന്നയ്ക്കലിൽ  വീടിനകത്ത് കയറി വയോധികനെ കുത്തി പരിക്കേൽപ്പിച്ചു....

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധ കേസിൽ പ്രതികളായ മൂന്ന് പോപ്പുലർ...
Telegram
WhatsApp