
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിനുനേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യവിരുദ്ധന്മാര്‍ക്ക് അഭയം നല്‍കുന്ന സംഘടനയായി എസ് എഫ് ഐ മാറിയെന്നും ക്യാമ്പസില്‍ അക്രമങ്ങളുടെ പേരില്‍ ദുഷ്‌പേര് ഉണ്ടാക്കിയവര്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് എതിരെ അക്രമം കാണിക്കുകയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.
കെയുഡബ്യുജെ ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ. ജയപ്രസാദ് , ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ് ,മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ജേക്കബ് ജോര്‍ജ്, കെ.പി. റെജി സംസ്ഥാന സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കുമാർ, ജില്ലാകമ്മിറ്റി അംഗം മഹേഷ് ബാബു എന്നിവർ പ്രസംഗിച്ചു


