spot_imgspot_imgspot_img

ആറ്റിങ്ങലിൽ എടിഎം കൗണ്ടറിന് തീപിടിച്ചു

Date:

തിരുവനന്തപുരം: ആറ്റിങ്ങലിൽ എടിഎം കൗണ്ടറിന് തീപിടിച്ചു. ആറ്റിങ്ങൽ ആലംകോടുള്ള ഫെഡറൽ ബാങ്കിന്‍റെ എടിഎം കൗണ്ടറിനാണ് തീപിടിച്ചത്. സംഭവം നടന്നത് ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു. തീ പിടിച്ചതോടെ കൗണ്ടറിൽ നിന്നും പുക ഉ‍യരുന്നതും പിന്നാലെ ഫയർ അലാറം അടിക്കുകയും ചെയ്യുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുക്കാർ പൊലീസിനെയും അഗ്നിശമന സേനയും വിവരമറിയിക്കുകയായിരുന്നു.

അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. തീപിടുത്തത്തിൽ എടിഎം കൗണ്ടറിന്നുള്ളിലെ എസി ഉൾപ്പടെയുള്ള യാന്ത്രസാമഗ്രികൾ ഭാഗികമായി കത്തി നശിച്ചതായി അഗ്നിശമന സേന അറിയിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp