spot_imgspot_img

വനം വകുപ്പ് പിആർഓ ആയി സി.എഫ്.ദിലീപ്കുമാര്‍ ചുമതലയേറ്റു

Date:

spot_img

തിരുവനന്തപുരം: വനം വകുപ്പ് പിആർഓ ആയി സി.എഫ്.ദിലീപ്കുമാര്‍ ചുമതലയേറ്റു.കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവർത്തിച്ചു വരുമായിരുന്നു.2021 സെപ്റ്റംബർ മുതൽ 2022 ജൂൺ വരെ വനം വകുപ്പ് ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായിരുന്നു. 2017 മുതല്‍ നാലര വര്‍ഷത്തോളം തൊഴിലും നൈപുണ്യവും വകുപ്പിന്റെ ലേബര്‍ കമ്മീഷണറേറ്റില്‍ ലേബര്‍ പബ്ലിസിറ്റി ഓഫീസര്‍, 2012-ല്‍ സെക്രട്ടേറിയറ്റ് പിആര്‍ഡി പ്രസ് റിലീസ് വിഭാഗത്തില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, 2014-ല്‍ പ്രസ് റിലീസ് വിഭാഗം അസിസ്റ്റന്റ് എഡിറ്റര്‍, 2015-ല്‍ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍, 2016-ല്‍ തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലെ പിആര്‍ഡി വിഭാഗം അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൊഴില്‍ വകുപ്പിലെ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ലേബര്‍ കമ്മീഷണറില്‍ നിന്നും സദ് സേവന രേഖയും ലഭിച്ചിട്ടുണ്ട്.വനം വകുപ്പില്‍ നിന്നും പ്രശംസാ പത്രവും ലഭിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ്. നിലവില്‍ വനം വകുപ്പ് ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായിരുന്ന എസ്.എസ്.അരുണിനെ ഓഡിയോ വീഡിയോ ഡോക്കുമെൻന്റേഷൻ ഇൻഫർമേഷൻ ഓഫീസർ ആയി സ്ഥലം മാറ്റിയ ഒഴിവിലാണ് സി.എഫ്.ദിലീപ്കുമാര്‍ ചുമതലയേറ്റത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ എലിപ്പനിയ്ക്കെതിരെ...

തലസ്ഥാനത്ത് ആവേശമായി സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോ

തിരുവനന്തപുരം : തലസ്ഥാനത്ത് ആവേശമായി സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോ. ലുലു...

വിദ്വേഷ വ്യാപനത്തിനെതിരായ പ്രതിരോധമാകണം എഴുത്ത്

തിരുവനന്തപുരം : വിദ്വേഷ കലുഷിതമായ ഇന്നത്തെ സാഹചര്യത്തിൽ അതിനെതിരായ പ്രതിരോധം തീർക്കുവാൻ...

ടെക്നോപാർക്കിൽ “കളിമുറ്റം 2024” സമാപിച്ചു

തിരുവനന്തപുരം: പ്രതിധ്വനി - ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി ഒരുക്കിയ കളിതമാശകൾ...
Telegram
WhatsApp