spot_imgspot_imgspot_img

ആറ്റിൻകുഴി അലുമ്നി അസോസിയേഷൻ കുടുംബ സംഗമവും കലാവിരുന്നും

Date:

തിരുവനന്തപുരം: ആറ്റിൻകുഴി ഗവ. എൽ. പി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 20 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് സംഘടിപ്പിക്കുന്ന കുടുംബസംഗമവും കലാവിരുന്നും കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ ഉദ്ഘാടനം ചെയ്യും. അലുമ്നി അസോസിയേഷന്റെ പ്രസിഡൻറ് ഡോക്ടർ ഷർമദ് ഖാൻ അധ്യക്ഷത വഹിക്കും.

അസോസിയേഷൻ സെക്രട്ടറി എം. ഷാജഹാൻ,സ്കൂൾ ഹെഡ്മിസ്ട്രസ് എം.എൻ സരിതാ ബീഗം, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ എ.എം.എ ഖാദർ , മെഡിക്കൽ കോളേജ് മുൻസൂപ്രണ്ട് ഡോ. എം.എസ്.ഷർമദ്, പി.ടി.എ പ്രസിഡണ്ട് എം. കെ ബിജുമോൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ വി. വിനീതൻ, കെ. സുരേഷ് ബാബു, ജി.എസ് മോഹനകുമാർ, ഡി. സുനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിക്കുന്നു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളും നിലവിലെ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാവിരുന്ന് ഉണ്ടായിരിക്കും.

തദവസരത്തിൽ എൽ. എസ്. എസ് പരീക്ഷയിൽ ജേതാക്കളായ ആർപ്പിത് ജി രാഹുൽ, ആഷിൻ കൃഷ്ണ, കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ നിന്നും എം.എസ്സ്.സി ഫിസിക്സിൽ രണ്ടാം റാങ്ക് നേടിയ ആർ. ശ്രീലക്ഷ്മി എന്നിവരെ അനുമോദിക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു; രാജിക്കത്ത് പ്രത്യേക ദൂതന്‍ വഴി ലോക്ഭവനിലെത്തിച്ചു; കാവല്‍ മുഖ്യമന്ത്രിയായി തുടരും

തിരുവനന്തപുരം: മിന്നും വിജയത്തിലൂടെ യുഡിഎഫ് കേരള ഭരണം പിടിച്ചതിനു പിന്നാലെ മുഖ്യമന്ത്രി...

പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ്; ചരിത്ര വിജയവുമായി യുഡിഎഫ് കേരള ഭരണത്തിലേക്ക്; സെഞ്ച്വറി തികച്ച് യുഡിഎഫ്; തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്

തിരുവനന്തപുരം: സെഞ്ച്വറിയും കടന്നുള്ള നേട്ടത്തോടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് യുഡിഎഫ്...

മികച്ച വിജയത്തോടെ അധികാരത്തിലേറുന്ന യു.ഡി.എഫിനും കോൺഗ്രസ് നേതൃത്വത്തിനും അഭിനന്ദനങ്ങൾ: ഡോ ആസാദ് മൂപ്പൻ

​തിരുവനന്തപുരം: ​കേരളത്തിന്റെ ഭരണചരിത്രത്തിൽ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറാൻ...

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഓരോ നിയോജക മണ്ഡലങ്ങളിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ...
Telegram
WhatsApp