spot_imgspot_imgspot_img

യൂണിവേഴ്സിറ്റി അസിസ്റ്റൻറ് രജിസ്റ്റാർ രാജ്‌ നാരായൺ കുഴഞ്ഞുവീണ് മരിച്ചു

Date:

കഴക്കൂട്ടം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ അസിസ്റ്റൻറ് രജിസ്റ്റാർ കൊല്ലം മുണ്ടയ്ക്കൽ വാഴോട്ടു ആർ.രാജ് നാരായണൻ (52) കുഴഞ്ഞുവീണ് മരിച്ചു. ഇപ്പോൾ തൃപ്പാദപുരം കേരള ഹോംസിൽ താമസിച്ചുവരുന്ന അദ്ദേഹം സുഹൃത്തുക്കളുമായി രാവിലെ ബാഡ്മിൻറൺ കളിയിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരയായിരുന്നു കുഴഞ്ഞുവീണത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരന്റെയും, മുൻ റവന്യൂ മന്ത്രി കെ ചന്ദ്രശേഖരൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
സിപിഐ നേതാവും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായിരുന്ന പരേതനായ പ്രൊഫസർ വെളിയം രാജൻ്റേയും
കൊല്ലം എസ്എൻ കോളേജിലെ പ്രൊഫസർ പരേതയായ എൻ. രാജമ്മയുടെയും മകനാണ്.
ഭാര്യ സുജ (ടീച്ചർ മീയന്നൂർ ശങ്കരമംഗലം ഹയർസെക്കൻഡറി സ്കൂൾ കൊല്ലം) മക്കൾ: രേവതി അയ്യപ്പൻ. പരേതയായ രാജലക്ഷ്മി സഹോദരിയാണ്

തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ
പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിൽ പൊതുദർശനത്തിനുവച്ചു. കാമ്പസിലെ വിവിധ ഡിപ്പാർട്ട്മെൻറുകളും, സംഘടനകളും അന്ത്യാഞ്ജലി അർപ്പിച്ചു. സർവ്വകലാശാലയുടെ വിവിധ രംഗങ്ങളിൽ തൻ്റെ പ്രവർത്തനമികവ് പ്രകടിപ്പിച്ച അദ്ദേഹം കേരള സർവകലാശാലക്ക് നാക് എ പ്ലസ് പ്ലസ് നേടുന്നതിന് കാമ്പസ്
ജോയിൻ്റ് രജിസ്റ്റർ എന്ന നിലയിൽ മുഖ്യപങ്കുവഹിച്ചതായി സംഘടനാ നേതാക്കൾ പറഞ്ഞു.

തുടർന്ന് കൊല്ലം മുണ്ടക്കലെ വീട്ടിൽ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് പോളയത്തോട് ശ്മശാനത്തിൽ സംസ്കരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp