spot_imgspot_img

കേരളത്തിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിൽ കെജിഎംസിടിഎ നടത്തിയ പ്രതിഷേധം പൂർണ്ണം

Date:

തിരുവനന്തപുരം:  കോഴിക്കോട് ഫാത്തിമാ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ മുഴുവൻ ആക്രമികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരള ഘടകം സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മെഡിക്കൽ സമരത്തിൽ കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും കെജിഎംസിടിഎ യുടെ നേതൃത്വത്തിൽ ഒപി ബഹിഷ്കരിച്ച് പ്രതിഷേധ പ്രകടനം നടത്തി. എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും, ഒപി യും അടിയന്തരമല്ലാത്ത ശസ്ത്രക്രിയയും പൂർണമായും സ്തംഭിച്ചു . അടിയന്തരമായ ചികിത്സകൾക്ക് തടസം നേരിട്ടില്ല.

നൂറു കണക്കിന് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും പങ്കെടുത്ത ധർണയും പ്രതിഷേധ പ്രകടനവും എല്ലാ മെഡിക്കൽ കോളേജുകളിലും നടന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചു നടന്ന പ്രതിഷേധ ധർണ്ണ കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ നിർമൽ ഭാസ്‌ക്കർ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന പ്രതിഷേധ ധർണ
കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ റോസ്നാര ബീഗം അഭിസംബോധന ചെയ്തു സംസാരിച്ചു. ഡോക്ടർമാർക്ക് എതിരെയുള്ള അക്രമങ്ങൾ വച്ചു പൊറുപ്പിക്കില്ലെന്നും, ആക്രമികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും, ആശുപത്രി സംരക്ഷണനിയമം ഉടനടി പരിഷ്ക്കരിക്കണമെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായി ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp