spot_imgspot_imgspot_img

ചാൻസലർക്കെതിരായ ഹൈക്കോടതി വിധി സർവകലാശാലാ നിയമങ്ങളെ ഉയർത്തിപ്പിടിക്കുന്നത്”; സിന്റിക്കേറ്റ്

Date:

തിരുവനന്തപുരം: ഏത് അധികാരവും നിയമം തരുന്നതാണ്. നിയമ നിർമ്മാണ സഭകൾക്കും അവ നിർമ്മിക്കുന്ന നിയമങ്ങൾക്കും മേലേയല്ല തങ്ങളെന്ന് ഭരണകർത്താക്കളെ ഓർമിപ്പിക്കുന്ന വിധിയാണ് ഇന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. സാങ്കേതിക സർവ്വകലാശാലാ വൈസ് ചാൻസലറായി സർക്കാരിനെ മറികടന്ന് ഒരു ജൂനിയർ അദ്ധ്യാപികയെ നിയമിച്ച ചാൻസലറുടെ നടപടിയെ കേരള ഹൈക്കോടതി നേരത്തേ തന്നെ വിമർശിച്ചിരുന്നു.

അത് വകവയ്ക്കാതെ സർവകലാശാലാ സിണ്ടിക്കേറ്റിനെ മറികടക്കാൻ UDF – BJP കടലാസ് സംഘടനകളുടെ വക്കാലത്തുമായി നടക്കുകയാണ് ചില കേന്ദ്രങ്ങൾ . സർവ്വകലാശാലയുടെ ദൈനം ദിന പ്രവർത്തനങ്ങൾ സുഗമമാക്കാനും പുതിയ കാമ്പസിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ത്വരിതപെടുത്തുവാനും സിന്റിക്കേറ്റ് കൈക്കൊണ്ട തീരുമാനങ്ങൾ ചാൻസലറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് നിയമ വിരുദ്ധമായി സസ്പെന്റ് ചെയ്ത നടപടി തിരുത്തുവാനായി സിണ്ടിക്കേറ്റിന് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു. രാജ്യത്തെ നിയമ വ്യവസ്ഥയുടെ മഹിത പാരമ്പര്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ചാൻസലറുടെ ഉത്തരവുകൾ ബഹുമാനപ്പെട്ട നീതി പീഠം റദ്ദാക്കുകയുണ്ടായി.

ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് സർക്കാരുകളെ അസ്ഥിരപ്പെടുത്തുവാനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനാവശ്യ ഇടപെടൽ നടത്തുവാനുമുള്ള സംഘപരിവാർ നീക്കങ്ങൾക്ക് മുഖമടച്ചുള്ള പ്രഹരമാണീ വിധി. യു ഡി എഫ് കടലാസ് സംഘങ്ങളുടെ കുത്തി തിരിപ്പുകൾക്ക് വഴങ്ങുന്ന അധികാരപ്രമത്തതയ്ക്കുള്ള കനത്ത താക്കീതും. സർവകലാശാലാ സിന്ഡിക്കേറ്റിലെ നിയമസഭാ സാമാജികരുടെ പ്രതിനിധിയായ ഐ ബി സതീഷ് എം എൽ എയാണ് സിന്ഡിക്കേറ്റിനായി ഹൈക്കോടതിയെ സമീപിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പിണറായി വിജയൻ സർക്കാരിന്റെ പുരോഗമനപരമായ ഇടപെടലുകൾക്ക് ഗതിവേഗമേറ്റാൻ ഈ കോടതി വിധിയ്ക്കാകുമെന്ന് തീർച്ച.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp