
കൊല്ലം: അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ. പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാലാണ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റിലായത്.
താലൂക്ക് സർവ്വേയറായ മനോജ് ലാൽ വസ്തു അളന്നു നൽകുന്നതുമായി ബന്ധപ്പെട്ട് കരവാളൂർ സ്വദേശിയോട് അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇയാൾ കൊല്ലം വിജിലൻസിനെ സമീപിച്ചത്. തുടർന്ന് വിജിലൻസ് നൽകിയ രണ്ടായിരം രൂപ അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു വെച്ചു പരാതിക്കാരൻ കൈമാറി.
ഇതിനിടയിലാണ് മനോജ് ലാൽ പിടിയിലായത്. വിജിലൻസ് സംഘം കൈക്കൂലി പണം പിടിച്ചെടുക്കുകയും മനോജ് ലാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലം വിജിലൻസ് ഡിവൈഎസ്പി അബ്ദുൽവഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ മനോജ് ലാൽ ജോയിന്റ് കൗൺസിൽ അഞ്ചൽ മേഖലാ സെക്രട്ടറി ആണ്.







