spot_imgspot_imgspot_img

കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി ഹരിത ട്രൈബ്യൂണൽ

Date:

കൊച്ചി:  കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി ഹരിത ട്രൈബ്യൂണൽ. ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് പിഴ ചുമത്തിയത്. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിക്ക് മുൻപാകെ തുക കെട്ടി വയ്ക്കണമെന്നാണ് ഉത്തരവ്. വിഷപ്പുക മൂലം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി തുക വിനിയോഗിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

മാരക വിഷാംശം വായുവിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹരിത ട്രൈബ്യൂണൽ നിർദ്ദേശിക്കുന്നു.

സംസ്ഥാന സർക്കാരിനെ രൂഷമായി വിമർശിക്കുകയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിൽ. സർക്കാരും ഉദ്യോഗസ്ഥരും തീ അണയ്ക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു. മാലിന്യനിർമാർജന ചട്ടങ്ങളോ സുപ്രീംകോടതി ഉത്തരവുകളോ കൃത്യമായി പാലിച്ചില്ലെന്നും എൻജിടി ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp