കൊച്ചി: കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി ഹരിത ട്രൈബ്യൂണൽ. ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് പിഴ ചുമത്തിയത്. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിക്ക് മുൻപാകെ തുക കെട്ടി വയ്ക്കണമെന്നാണ് ഉത്തരവ്. വിഷപ്പുക മൂലം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി തുക വിനിയോഗിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
മാരക വിഷാംശം വായുവിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹരിത ട്രൈബ്യൂണൽ നിർദ്ദേശിക്കുന്നു.
സംസ്ഥാന സർക്കാരിനെ രൂഷമായി വിമർശിക്കുകയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിൽ. സർക്കാരും ഉദ്യോഗസ്ഥരും തീ അണയ്ക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു. മാലിന്യനിർമാർജന ചട്ടങ്ങളോ സുപ്രീംകോടതി ഉത്തരവുകളോ കൃത്യമായി പാലിച്ചില്ലെന്നും എൻജിടി ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു.