spot_imgspot_img

വ​ലി​യ​തു​റയിൽ നിരോധിത മയക്കുമരുന്നുമായി 5 പേര്‍ പിടിയില്‍

Date:

spot_img

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം വലിയതുറയിൽ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു​പേർ പിടിയിൽ. വ​ലി​യ​തു​റ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ച്ചു​തോ​പ്പ് ഭാ​ഗ​ത്തു​നി​ന്നാണ് അഞ്ച് യുവാക്കളെ പൊലീസ് പിടികൂടിയത്. ​ വി​ൽ​പ​ന​ക്കാ​യി​വെ​ച്ച എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത് വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പ് ലി​സി റോ​ഡി​ൽ ടി.​സി.87/1411​ൽ എ​ബി​യെ​ന്ന ഇ​ഗ്നേ​ഷ്യ​സി​ന്‍റെ(23) വീ​ട്ടി​ൽ​നി​ന്നാ​ണ്.

പൂ​ന്തു​റ പ​ള്ളി​ത്തെ​രു​വ് ടി.​സി 46/279ൽ ​മു​ഹ​മ്മ​ദ് അ​സ്​​ലം (23), വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ർ ടി.​സി 90/1297ൽ ​ജോ​ൺ ബാ​പ്പി​സ്റ്റ്​ (24), വെ​ട്ടു​കാ​ട് വാ​ർ​ഡി​ൽ ടൈ​റ്റാ​നി​യം ടി.​സി 80/611ൽ ​ശ്യാം ജെ​റോം (25), ക​രി​ക്ക​കം എ​റു​മ​ല അ​പ്പൂ​പ്പ​ൻ കോ​വി​ലി​ന് സ​മീ​പം വി​ഷ്ണു (26) എ​ന്നി​വ​രെ​യാ​ണ് വ​ലി​യ​തു​റ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ​ 1.23 ഗ്രാം ​എം.​ഡി.​എം.​എയാണ് പ്ര​തി​ക​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തത്.

ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി കൊ​ല​പാ​ത​ക ശ്ര​മം, മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം, സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്ക​ൽ ഉ​ൾ​പ്പെ​ടെ മ​റ്റ് 11 കേ​സു​ക​ളി​ൽ കൂ​ടി പ്ര​തി​യാ​ണ്. ര​ണ്ടാം പ്ര​തി മ​യ​ക്കു​മ​രു​ന്ന്, അ​ടി​പി​ടി തു​ട​ങ്ങി മൂ​ന്ന് കേ​സു​ക​ളി​ലും മൂ​ന്നാം പ്ര​തി മ​യ​ക്കു​മ​രു​ന്ന്, കൊ​ല​പാ​ത​ക​ശ്ര​മം, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി ഒ​മ്പ​തു​ കേ​സു​ക​ളി​ലും നാ​ലാം പ്ര​തി ഭ​വ​ന​ഭേ​ദ​നം, മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ മൂ​ന്ന് കേ​സു​ക​ളി​ലും അ​ഞ്ചാം പ്ര​തി 20 കി​ലോ ക​ഞ്ചാ​വ് അനധികൃ​ത​മാ​യി കൈ​വ​ശം സൂ​ക്ഷി​ച്ച കേ​സി​ലും പ്ര​തി​ക​ളാ​ണ്​. കോ​ട​തി പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ശം​ഖു​മു​ഖം പൊ​ലീ​സ് അ​സി. ക​മീ​ഷ​ണ​ർ ഡി.​കെ. പൃ​ഥ്വി​രാ​ജി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം വ​ലി​യ​തു​റ എ​സ്.​എ​ച്ച്.​ഒ ര​തീ​ഷ്, എ​സ്.​ഐ​മാ​രാ​യ അ​ഭി​ലാ​ഷ് എം, ​അ​ജേ​ഷ് കു​മാ​ര്‍, സാ​ബു എ​സ്, സി.​പി.​ഒ​മാ​രാ​യ മ​നു, അ​നീ​ഷ്, ഷി​ബി, റോ​ജി​ൻ, അ​നു ആ​ന്റ​ണി എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്രതികളെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp