spot_imgspot_imgspot_img

തലസ്ഥാനത്ത് നടുറോഡിൽ വീണ്ടും സ്ത്രീക്കുനേരെ ലൈംഗികാതിക്രമം

Date:

തിരുവനന്തപുരം: തലസ്ഥാനത്ത് നടുറോഡിൽ വീണ്ടും സ്ത്രീക്കുനേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് സംഭവം. 49 കാരിയെയാണ് അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. ഉടൻ തന്നെ പേട്ട പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ പൊലീസ് സ്വീകരിച്ചില്ലെന്നാണ് പരാതി. പരാതിക്കാരിയോട് മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലെത്താൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 3 ദിവസത്തിനു ശേഷമാണ് കേസെടുത്തതെന്നാണ് ആരോപണം.

ഇക്കഴിഞ്ഞ 13 നാണ് സംഭവം നടന്നത്. രാത്രി 11 മണിയോടെ മൂലവിളാകത്ത് താമസിക്കുന്ന 49 കാരി മരുന്നു വാങ്ങുന്നതിനായി ടൂ വിലറിൽ പോയി മടങ്ങവെയാണ് സംഭവം നടന്നത്. മൂലവിളാകം ജംഗഷ്നിൽ നിന്നും അ‍ജ്ഞാതനായ ഒരാൾ പിന്തുടർന്നെത്തി വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടർന്ന് മകൾക്കൊപ്പം താമസിക്കുന്ന ഇവർ വീട്ടിലെത്തി മകളോട് പറയുകയും യുവതി ഉടൻ തന്നെ പൊലീസിൽ വിളിച്ച് പരാതി നൽകുകയും ചെയ്തു.

പൊലീസ് മേൽവിലാസം ചോദിച്ചതല്ലാതെ നടപടികളൊന്നും ഉണ്ടായില്ല. ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടു. സംഭവം നടന്ന് മൂന്ന് ദിവസത്തിനു ശേഷമാണ് പൊലിസ് കേസെടുത്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp