spot_imgspot_img

മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയ കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ പിടിയിൽ

Date:

spot_img

കോഴിക്കോട് : ശസ്ത്രക്രിയക്ക് വിധേയമായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയിലായിരുന്ന യുവതിയെയാണ് അറ്റൻഡർ പീഡിപ്പിച്ചത്. കേസിലെ പ്രതി പിടിയിലായി. വടകര മയ്യന്നൂർ സ്വദേശി ശശിധരനാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്.

ശസ്ത്രക്രിയ കഴിഞ്ഞ് തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയപ്പോഴായിരുന്നു സംഭവം. മെഡിക്കൽ കോളേജിലെ അറ്റൻഡറാണ് പ്രതി.രണ്ടു ദിവസം മുൻപാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അതിക്രമത്തിന് ഇരയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയത് ആക്രമണം നടത്തിയ അറ്റൻഡറാണ്. തുടർന്ന് കുറച്ചു സമയത്തിനു ശേഷം സര്‍ജിക്കല്‍ ഐസിയുവിൽ തിരിച്ചെത്തി യുവതിയെ പീഡപ്പിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അർദ്ധബോധാവസ്ഥയായതിനാൽ യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് ഒളിവിൽ പോയ പ്രതിയെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കലാ വിസ്മയങ്ങളുടെ പരമ്പര തീര്‍ത്ത് മന്ത്രി കടന്നപ്പള്ളി; അര്‍ത്ഥവത്തായി ഓട്ടിസം അവബോധദിനം

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററില്‍ വിസ്മയങ്ങളുടെ പരമ്പര സൃഷ്ടിച്ച് മന്ത്രി രാമചന്ദ്രന്‍...

മോഹൻലാലിന്റെ ഖേദപ്രകടനം, മലയാളിമനസ്സിനേറ്റ മുറിവ് -ഐ എൻ എൽ

തിരുവനന്തപുരം :സംഘപരിവാർ പ്രതിക്ഷേധത്തിൽ വഴങ്ങി എമ്പുരാൻ സിനിമയിലെ അഭിനയത്തിന്റെ പേരിലുള്ള ഖേദപ്രകടനം...

ജയില്‍ ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് തകര്‍ത്തു

തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് മദ്യലഹരിയില്‍ നൃത്തം ചെയ്തത് തടഞ്ഞതിന് ജയില്‍ ഉദ്യോഗസ്ഥന്റെ...

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം; തിങ്കളാഴ്ച പുനഃപരീക്ഷ

തിരുവനന്തപുരം:  എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കേരള സര്‍വകലാശാലയില്‍ ഏപ്രില്‍...
Telegram
WhatsApp