spot_imgspot_img

പതിനാറുകാരിയെ കഴുത്തറത്ത് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

Date:

spot_img

വര്‍ക്കല: വടശ്ശേരിക്കോണം സ്വദേശിനി സംഗീത കൊലക്കേസില്‍ വര്‍ക്കല പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് പുലര്‍ച്ചെ 1.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. വര്‍ക്കല വടശ്ശേരിക്കോണം തെറ്റിക്കുളം യുപി സ്‌കൂളിന് സമീപം കുളക്കോടുപൊയ്ക പോലീസ് റോഡില്‍, സംഗീത നിവാസില്‍, 16 കാരിയായ സംഗീതയെ സുഹൃത്ത് ഗോപുവാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

IPC 302 , കൊലക്കുറ്റം ചുമത്തിയാണ് പ്രതി ഗോപുവിനെതിരെ പോലീസ് FIR എടുത്തിരുന്നത്. ഈ കേസിലാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 23 ന് പോലീസ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമായി 3 ദിവസത്തെക്ക് ഇക്കഴിഞ്ഞ ജനുവരി 7 ന് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. 80 ഓളം സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

അനുജത്തിക്കൊപ്പം വീട്ടില്‍ ഉറങ്ങുകയായിരുന്ന സംഗീതയെ വ്യജപേരില്‍ സൗഹൃദം സ്ഥാപിച്ച ഗോപു ഫോണില്‍ വിളിച്ചു പുറത്തേയ്ക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഗീത ഇറങ്ങി അടുത്തുള്ള റോഡിനു സമീപം എത്തുകയാണ് ഉണ്ടായത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ സംസാരത്തിനിടയില്‍വയ കത്തി കൊണ്ട് കഴുത്തു അറുക്കുകയായിരുന്നു

ഗോപുവും സംഗീതയും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു. സമീപകാലത്ത് ഈ ബന്ധത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. ബന്ധം തുടരേണ്ടതില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛനും ആവശ്യപ്പെട്ടു. ഇതോടെ സംഗീത ബന്ധത്തില്‍നിന്ന് പിന്മാറിയെങ്കിലും ഗോപു ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല, തന്നെ ഒഴിവാക്കി സംഗീത മറ്റൊരാളുമായി അടുപ്പത്തിലാവുകയാണെന്നും പ്രതി സംശയിച്ചു. ഇതാണ് ആസൂത്രിതമായ കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

ബന്ധത്തില്‍നിന്ന് പിന്മാറിയ സംഗീതയുമായി ‘അഖില്‍’ എന്ന വ്യാജ ഐ.ഡി.യിലൂടെ പ്രതി സൗഹൃദം സ്ഥാപിച്ചിരുന്നു. പുതിയ സിംകാര്‍ഡ് അടക്കം സ്വന്തമാക്കിയാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ വ്യാജ ഐ.ഡി. നിര്‍മിച്ചത്. ഈ ഐ.ഡി.യിലൂടെ സംഗീതയുമായി ചാറ്റ് ചെയ്യുന്നത് പതിവാക്കി. അഖില്‍ എന്ന ഐ.ഡിയില്‍നിന്നുതന്നെയാണ് പ്രതി പുലര്‍ച്ചെ ഒന്നരയോടെ പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തിയത്.

സഹോദരിക്കൊപ്പം മുറിയില്‍ കിടക്കുകയായിരുന്ന പെണ്‍കുട്ടി ഇതനുസരിച്ച് വീടിന് പുറത്തിറങ്ങി നൂറൂമീററ്റോളം അകലെയുള്ള റോഡിന് സമീപത്തെത്തി. എന്നാല്‍ ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. ഇതോടെ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് പ്രതി ആക്രമണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തറത്തശേഷം സ്‌കൂട്ടറില്‍തന്നെയാണ് ഇയാള്‍ രക്ഷപ്പെട്ടത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp