spot_imgspot_imgspot_img

തിരുവനന്തപുരം കഠിനംകുളത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Date:

കഴക്കൂട്ടം: തിരുവനതപുരം കഠിനംകുളത്ത് പിക്കപ്പ് വാനിൽ സ്കൂട്ടർ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
തിരുവനന്തപുരം പൂന്തുറ നസ്സ് വില്ലയിൽ വിനയകുമാറിൻ്റെ മകൻ വിനു വിനയൻ (21),
തിരുവനന്തപുരം പൂന്തുറ പള്ളിവിളാകം പുരയിടം പ്രൈസ് ഹൗസിൽ ഫൈസ് മകൻ അഖിൽ (23) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 8 മണിയോടെ തീരദേശപാതയിൽ വെട്ടുതുറ കോൺവെൻൻ്റിന് സമീപമാണ് അപകടം നടന്നത്.

മരിച്ച വിനുവും അഖിലും പൂന്തുറയിൽ നിന്നും മരിയനാടുള്ള ബന്ധുവീട്ടിൽ സ്കൂട്ടറിൽ പോകവേ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന പിക്കപ്പ് വാനിൻ്റെ പുറകിൽ സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം നടന്നത്.

ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp