News Week
Magazine PRO

Company

Share This Post
spot_imgspot_img

ലയോള കോളേജ് വജ്രജൂബിലിയുടെ നിറവിൽ

Date:

തിരുവനന്തപുരം: സാമൂഹികശാസ്ത്ര വിദ്യാഭ്യാസത്തിനായി 1963ൽ ജെസ്യൂട്ട്സ് എന്ന് ഈശോ സഭ സ്ഥാപിച്ച ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ് 60-ാം പിറന്നാളാഘോഷത്തിന്റെ ഒരുക്കത്തിലാണ്. വജ്രജൂബിലി ആഘോഷത്തിന്റെ തുടക്കമെന്നോണം പുതിയ ഡയമണ്ട് ജൂബിലി ബ്ലോക്ക് ഉദ്ഘാടനം 30ന് വൈകിട്ട് 5ന് ലയോള ഡയമണ്ട് ജൂബിലി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ലയോള സ്ഥാപനങ്ങളുടെ മാനേജരും റെക്ടറുമായ ഫാ സണ്ണി കുന്നപള്ളിൽ, കേരള ജെസ്യൂട്ട് പ്രവിശ്യ പ്രൊവിൻഷ്യൽ ഫാ ഇ പി മാത്യു എസ് ജെ, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ ഡോ മോഹനൻ കുന്നുമ്മൽ, ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ ഡോ സജി പി ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

“പാലക്കാട് കാലുകുത്താൻ അനുവദിക്കില്ല”; രാഹുൽ മാങ്കൂട്ടത്തിലിന് ബിജെപി നേതാവിന്റെ ഭീഷണി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ നടത്തിയ...

പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസുകാരി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

ആലപ്പുഴ: പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതു വയസുകാരി മരിച്ചു....

ഗവർണറുടെ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്നാട്

ചെന്നൈ: ഗവർണർ ആർ.എൻ. രവി തടഞ്ഞുവച്ച 10 ബില്ലുകൾ ഗവർണറുടെയോ രാഷ്ട്രപതിയുടെയോ...

ബിനോയ് വിശ്വത്തിന്‍റെ നിലപാടിനെതിരെ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നിലപാടിനെതിരെ വിദ്യാഭാസ മന്ത്രി...
Telegram
WhatsApp
08:48:09