spot_imgspot_imgspot_img

ലയോള കോളേജ് വജ്രജൂബിലിയുടെ നിറവിൽ

Date:

തിരുവനന്തപുരം: സാമൂഹികശാസ്ത്ര വിദ്യാഭ്യാസത്തിനായി 1963ൽ ജെസ്യൂട്ട്സ് എന്ന് ഈശോ സഭ സ്ഥാപിച്ച ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ് 60-ാം പിറന്നാളാഘോഷത്തിന്റെ ഒരുക്കത്തിലാണ്. വജ്രജൂബിലി ആഘോഷത്തിന്റെ തുടക്കമെന്നോണം പുതിയ ഡയമണ്ട് ജൂബിലി ബ്ലോക്ക് ഉദ്ഘാടനം 30ന് വൈകിട്ട് 5ന് ലയോള ഡയമണ്ട് ജൂബിലി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ലയോള സ്ഥാപനങ്ങളുടെ മാനേജരും റെക്ടറുമായ ഫാ സണ്ണി കുന്നപള്ളിൽ, കേരള ജെസ്യൂട്ട് പ്രവിശ്യ പ്രൊവിൻഷ്യൽ ഫാ ഇ പി മാത്യു എസ് ജെ, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ ഡോ മോഹനൻ കുന്നുമ്മൽ, ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ ഡോ സജി പി ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp