spot_imgspot_imgspot_img

ആയുധങ്ങളുമായി എത്തിയ സംഘം തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിലെ വിദ്യാർഥികളെ മർദിച്ചതായി പരാതി

Date:

കഴക്കൂട്ടം: തുമ്പ സെൻ സേവിയേഴ്സ് കോളേജിലെ വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി ഒരു സംഘം വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. 12 പേര് അടങ്ങുന്ന സംഘമാണ് വിദ്യാർഥികൾ താമസിക്കുന്ന വീട്ടിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി.

ആയുധങ്ങളുമായി എത്തിയ സംഘം വെട്ട് റോഡ്  റെയിൽവേ ഗേറ്റിനു സമീപം വാടക വീട്ടിൽ താമസിക്കുന്ന തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിലെ വിദ്യാർഥികള മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്. വാടക വീട്ടിൽ താമസിക്കുന്ന 6 വിദ്യാർഥികൾ മംഗലപുരം പൊലീസിൽ പരാതി നൽകി.

സംഭവം നടന്നത് ഇന്നലെ രാത്രി 8.30 നോടെയാണ്. നേരത്തെ തുമ്പ ഭാഗത്തുള്ള ചിലർ കോളജിൽ കയറുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. അതിൻ്റെ പിന്നിൽ വെട്ടു റോഡ് വാടക വീട്ടിൽ താമസിക്കന്ന വിദ്യാർഥികളാണെന്ന് ആരോപിച്ചാണ് 12 അംഗ സംഘം വീട്ടിൽ കയറി മർദ്ദിച്ചത്. വീട്ടിൽ എത്തിയ ഇവർ ബിയർ കുപ്പി വലിച്ചെറിഞ്ഞെന്നും ആയുധം കാട്ടി ഭീഷണിപ്പെടുത്തിയെന്നും ഇവരെ എതിർത്ത 3 വിദ്യാർഥികളെ മർദിച്ചു എന്നുമാണ് പരാതി. പരാതിയെ തുടർന്ന് കണ്ടാൽ അറിയാവുന്ന 12 പേർക്കെതിരെ പൊലീസ് കേസെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp