spot_imgspot_imgspot_img

ഐ എൽ ഒ പ്രതിനിധികൾ തൊഴിൽ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Date:

തിരുവനന്തപുരം: ഐ എൽ ഓ പ്രതിനിധികൾ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി. കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെ സംബന്ധിച്ചായിരുന്നു ചർച്ച.

ഐ എൽ ഓ – ഐ റ്റി സി പ്രതിനിധികളായ മഹന്ദ്ര നായിഡു (Social Dialogue and Labour Administration Specialist, ILO DWT/CO New Delhi), വൈഭവ് രാജ് (Programme Officer, ILO DWT/CO New Delhi) എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.

കേരളത്തിലെ തൊഴിലാളികളുടെ ജീവിത സാഹചര്യവും തൊഴിൽ ഉന്നമനത്തിനുമായി വിവിധ വർക്ഷോപ്പുകളും കേരള സർക്കാരുമായി സഹകരിച്ചു നടത്തുവാൻ ഇവർ താല്പര്യം അറിയിച്ചു.

തൊഴിൽ വകുപ്പ് നടത്തുന്ന ഇന്റർനാഷണൽ ലേബർ കോൺക്ലേവ് സംബന്ധിച്ചും, തൊഴിലാളികൾ നേരിടുന്ന മറ്റ് പ്രശ്നങ്ങളെ കുറിച്ചും ഐ എൽ ഓ പ്രതിനിധികളുമായി ചർച്ച നടന്നു. കേരളത്തിന്റെ മികച്ച തൊഴിൽ സാഹചര്യമാണ് ഐ എൽ ഓ കേരളവുമായി സഹകരിക്കാനുള്ള പ്രധാന കാരണം എന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.

സോഷ്യൽ ഡയലോഗ് എന്ന വിഷയത്തിൽ കിലെയുമായി സഹകരിച്ചു ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നത് സംബന്ധിച്ചും, തൊഴിലാളികളെ സംബന്ധിക്കുന്ന മറ്റ് പ്രധാന പ്രശ്നങ്ങളെ സംബന്ധിച്ച ശില്പശാലയും നടത്തുവാൻ തീരുമാനിച്ചു. ലേബർ സെക്രട്ടറി അജിത് കുമാർ ഐ എ എസ്, ലേബർ കമ്മീഷ്ണർ ഡോ. കെ വാസുകി ഐ എ എസ്, കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, സീനിയർ ഫെല്ലോ കിരൺ ജെ എൻ, പ്രൊജക്റ്റ് കോർഡിനേറ്റർ ജാസ്‌മി ബീഗം എന്നിവരും ചർച്ചയിൽ പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp