spot_imgspot_imgspot_img

ഐ എൽ ഓ പ്രതിനിധികൾ തൊഴിൽ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Date:

കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെ സംബന്ധിച്ച് ഐ എൽ ഓ പ്രതിനിധികൾ തൊഴിൽ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ഐ എൽ ഓ – ഐ റ്റി സി പ്രതിനിധികളായ മഹന്ദ്ര നായിഡു (Social Dialogue and Labour Administration Specialist, ILO DWT/CO New Delhi), വൈഭവ് രാജ് (Programme Officer, ILO DWT/CO New Delhi) എന്നിവർ ചർച്ചയ്ക്കായി തൊഴിൽ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ തൊഴിലാളികളുടെ ജീവിത സാഹചര്യവും തൊഴിൽ ഉന്നമനത്തിനുമായി വിവിധ വർക്ഷോപ്പുകളും കേരള സർക്കാരുമായി സഹകരിച്ചു നടത്തുവാൻ താല്പര്യം അറിയിച്ചു.

തൊഴിൽ വകുപ്പ് നടത്തുന്ന international ലേബർ കോൺക്ലേവ് സംബന്ധിച്ചും, തൊഴിലാളികൾ നേരിടുന്ന മറ്റ് പ്രശ്നങ്ങളെ കുറിച്ചും ഐ എൽ ഓ പ്രതിനിധികളുമായി ചർച്ച നടന്നു. കേരളത്തിന്റെ മികച്ച തൊഴിൽ സാഹചര്യമാണ് ഐ എൽ ഓ കേരളവുമായി സഹകരിക്കാനുള്ള പ്രധാന കാരണം എന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.

സോഷ്യൽ ഡയലോഗ് ആൻഡ് ലേബർ അഡ്മിനിസ്ട്രേഷൻ എന്ന വിഷയത്തിൽ കിലെയുമായി സഹകരിച്ചു ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നത് സംബന്ധിച്ചും, തൊഴിലാളികളെ സംബന്ധിക്കുന്ന മറ്റ് പ്രധാന പ്രശ്നങ്ങളെ സംബന്ധിച്ച ശില്പശാലയും നടത്തുവാൻ തീരുമാനിച്ചു. ലേബർ സെക്രട്ടറി അജിത് കുമാർ ഐ എ എസ്, ലേബർ കമ്മീഷ്ണർ ഡോ. കെ വാസുകി ഐ എ എസ്, കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, സീനിയർ ഫെല്ലോ കിരൺ ജെ എൻ, പ്രൊജക്റ്റ് കോർഡിനേറ്റർ ജാസ്‌മി ബീഗം , കിലെ റിസർച്ച് കോർ കമ്മിറ്റി ചെയർമാൻ ഡോ.എസ്‌ .കെ .ശശികുമാർ, സീനിയർ ഫാക്കൽറ്റി വർക്കിയച്ചൻ പെട്ട എന്നിവരും ചർച്ചയിൽ പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp