കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെ സംബന്ധിച്ച് ഐ എൽ ഓ പ്രതിനിധികൾ തൊഴിൽ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ഐ എൽ ഓ – ഐ റ്റി സി പ്രതിനിധികളായ മഹന്ദ്ര നായിഡു (Social Dialogue and Labour Administration Specialist, ILO DWT/CO New Delhi), വൈഭവ് രാജ് (Programme Officer, ILO DWT/CO New Delhi) എന്നിവർ ചർച്ചയ്ക്കായി തൊഴിൽ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ തൊഴിലാളികളുടെ ജീവിത സാഹചര്യവും തൊഴിൽ ഉന്നമനത്തിനുമായി വിവിധ വർക്ഷോപ്പുകളും കേരള സർക്കാരുമായി സഹകരിച്ചു നടത്തുവാൻ താല്പര്യം അറിയിച്ചു.
തൊഴിൽ വകുപ്പ് നടത്തുന്ന international ലേബർ കോൺക്ലേവ് സംബന്ധിച്ചും, തൊഴിലാളികൾ നേരിടുന്ന മറ്റ് പ്രശ്നങ്ങളെ കുറിച്ചും ഐ എൽ ഓ പ്രതിനിധികളുമായി ചർച്ച നടന്നു. കേരളത്തിന്റെ മികച്ച തൊഴിൽ സാഹചര്യമാണ് ഐ എൽ ഓ കേരളവുമായി സഹകരിക്കാനുള്ള പ്രധാന കാരണം എന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.
സോഷ്യൽ ഡയലോഗ് ആൻഡ് ലേബർ അഡ്മിനിസ്ട്രേഷൻ എന്ന വിഷയത്തിൽ കിലെയുമായി സഹകരിച്ചു ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നത് സംബന്ധിച്ചും, തൊഴിലാളികളെ സംബന്ധിക്കുന്ന മറ്റ് പ്രധാന പ്രശ്നങ്ങളെ സംബന്ധിച്ച ശില്പശാലയും നടത്തുവാൻ തീരുമാനിച്ചു. ലേബർ സെക്രട്ടറി അജിത് കുമാർ ഐ എ എസ്, ലേബർ കമ്മീഷ്ണർ ഡോ. കെ വാസുകി ഐ എ എസ്, കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, സീനിയർ ഫെല്ലോ കിരൺ ജെ എൻ, പ്രൊജക്റ്റ് കോർഡിനേറ്റർ ജാസ്‌മി ബീഗം , കിലെ റിസർച്ച് കോർ കമ്മിറ്റി ചെയർമാൻ ഡോ.എസ് .കെ .ശശികുമാർ, സീനിയർ ഫാക്കൽറ്റി വർക്കിയച്ചൻ പെട്ട എന്നിവരും ചർച്ചയിൽ പങ്കെടുത്തു