spot_imgspot_img

ഇടവിളാകം സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി.

Date:

spot_img

മംഗലപുരം: ഇടവിളാകം യു.പി.സ്കൂളിൽ വർണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടന്നു. പുത്തനുടുപ്പും, തൊപ്പിയും ധരിച്ച് എത്തിയ നവാഗത കുരുന്നുകളെ കേരള ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിൻ്റെ നേതൃത്വത്തിൽ റോസാ പൂക്കൾ നൽകി സ്വീകരിച്ചു.200ൽപരം കുട്ടികളാണ് ഇക്കൊല്ലം പുതുതായി പ്രവേശനം നേടിയത്.

മുഴുവൻ പേർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രവേശനോത്സവ സമ്മേളനം ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.പി ലൈല അധ്യക്ഷയായി.ഗ്രാമ പഞ്ചായത്തംഗം എസ്.കവിത,പ്രഥമാധ്യാപിക എൽ.ലീന, പി.ടി.എ പ്രസിഡൻ്റ് എ.ബിനു, എസ്.എം.സി ചെയർമാൻ പി.ഷാജി, അധ്യാപകരായ പള്ളിപ്പുറം ജയകുമാർ, എസ് സജീന, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി രാജീവൻ എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാതൃഭാവമുള്ള...

മുതുകാടിന്റെ അഞ്ചാം ഭാരതയാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം...

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിലെ സ്വകാര്യ...
Telegram
WhatsApp