spot_imgspot_imgspot_img

മീനാങ്കൽ ട്രൈബൽ സ്‌കൂളിൽ പ്രവേശനോത്സവം

Date:

തിരുവനന്തപുരം: നെടുമങ്ങാട് ഉപജില്ലാതല പ്രവേശനോത്സവം മീനാങ്കൽ ട്രൈബൽ ഹൈസ്‌കൂളിൽ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ മുഖ്യാതിഥിയായി.

അധ്യാപകർ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനമാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ മീനാങ്കൽ സ്‌കൂളിന് നൂറ് ശതമാനം വിജയം കൈവരിക്കാൻ സഹായിച്ചതെന്ന് എം.എൽ.എ പറഞ്ഞു. പുതിയതായി സ്‌കൂളിലെത്തിയ കുട്ടികൾക്ക് ബാഗും കുടയും പരിപാടിയിൽ വിതരണം ചെയ്തു.കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും നൽകി. പ്രീ പ്രൈമറി വിഭാഗത്തിൽ 19 കുട്ടികളും മറ്റ് ക്ലാസുകളിൽ 97 കുട്ടികളുമാണ് ഈ വർഷം മീനാങ്കൽ സ്‌കൂളിൽ പ്രവേശനം നേടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp