
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ നാളെ മുതൽ പിടി മുറുക്കും. റോഡിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നാളെ മുതൽ പിഴ ചുമത്തുമെന്ന് റിപ്പോർട്ട്. ബോധവത്കരണ നോട്ടീസ് നൽകൽ സമയം പൂർത്തിയായി. ഇതേ തുടർന്നാണ് ഇന്ന് അർധരാത്രി മുതൽ പിഴ ചുമത്തലിലേക്ക് കടക്കുന്നത്.
വിവിധയിടങ്ങളിലായി 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനു പുറമെ അമിതവേഗം കണ്ടെത്താന്‍ വാഹനങ്ങളിൽ സ്ഥാപിച്ച 4 ക്യാമറകളുമുണ്ട്. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ നോട്ടീസ് അയക്കും. രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് ദിവസവും കണ്ടെത്തുന്നത്.
ഹെൽമറ്റ് ഇല്ലാതെയുള്ള യാത്രകൾക്ക് – 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ – 1000 രൂപ)
ലൈസൻസില്ലാതെയുള്ള യാത്ര – 5000 രൂപ
വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം- 2000 രൂപ
അമിതവേഗത – 2000 രൂപ
സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആദ്യതവണ- 500 രൂപ പിഴ (ആവർത്തിച്ചാൽ 1000 രൂപ).
മദ്യപിച്ച് വാഹനമോടിച്ചാൽ 6 മാസം തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ
രണ്ടാം തവണ പിടിക്കപ്പെട്ടാൽ 2 വർഷം തടവ് അല്ലെങ്കിൽ 15,000 രൂപ പിഴ
ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 3 മാസം തടവ് അല്ലെങ്കിൽ 2000 രൂപ പിഴ
രണ്ടാം തവണയും പിടിക്കപ്പെട്ടാൽ മൂന്ന് മാസം തടവ് അല്ലെങ്കിൽ 4000 രൂപ പിഴ
രണ്ടിൽ കൂടുതൽ ആളുകളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ 1000 രൂപ


