spot_imgspot_imgspot_img

എഐ ക്യാമറ: നാളെ മുതൽ പിഴ ചുമത്തും

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ നാളെ മുതൽ പിടി മുറുക്കും. റോഡിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നാളെ മുതൽ പിഴ ചുമത്തുമെന്ന് റിപ്പോർട്ട്‌. ബോധവത്കരണ നോട്ടീസ് നൽകൽ സമയം പൂർത്തിയായി. ഇതേ തുടർന്നാണ് ഇന്ന് അർധരാത്രി മുതൽ പിഴ ചുമത്തലിലേക്ക് കടക്കുന്നത്.

വിവിധയിടങ്ങളിലായി 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനു പുറമെ അമിതവേഗം കണ്ടെത്താന്‍ വാഹനങ്ങളിൽ സ്ഥാപിച്ച 4 ക്യാമറകളുമുണ്ട്. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ നോട്ടീസ് അയക്കും. രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് ദിവസവും കണ്ടെത്തുന്നത്.

ഹെൽമറ്റ് ഇല്ലാതെയുള്ള യാത്രകൾക്ക് – 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ – 1000 രൂപ)

ലൈസൻസില്ലാതെയുള്ള യാത്ര – 5000 രൂപ

വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം- 2000 രൂപ

അമിതവേഗത – 2000 രൂപ

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആദ്യതവണ- 500 രൂപ പിഴ (ആവർത്തിച്ചാൽ 1000 രൂപ).

മദ്യപിച്ച് വാഹനമോടിച്ചാൽ 6 മാസം തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ

രണ്ടാം തവണ പിടിക്കപ്പെട്ടാൽ 2 വർഷം തടവ് അല്ലെങ്കിൽ 15,000 രൂപ പിഴ

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 3 മാസം തടവ് അല്ലെങ്കിൽ 2000 രൂപ പിഴ

രണ്ടാം തവണയും പിടിക്കപ്പെട്ടാൽ മൂന്ന് മാസം തടവ് അല്ലെങ്കിൽ 4000 രൂപ പിഴ

രണ്ടിൽ കൂടുതൽ ആളുകളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ 1000 രൂപ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp