തിരുവനന്തപുരം: ഐ.എസ്.എം സംസ്ഥാന കമ്മിറ്റി നടത്തുന്ന വെളിച്ചം, അന്താരാഷ്ട്ര പഠന പദ്ധതി പതിനാറാം ഘട്ട സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരങ്ങൾ സംഗമിച്ച സംഗമം വിഷയവൈവിധ്യം കൊണ്ടും പ്രതിനിധികളുടെ ആധിക്യംകൊണ്ടും ശ്രദ്ധേയമായി. പാളയം ഇമാം ഡോക്ടർ വി പി സുഹൈബ് മൗലവി മുഖ്യാതിഥിയായി പങ്കെടുത്തു. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ഷാജിദ് നാസർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഐഎസ്എം സംസ്ഥാന പ്രസിഡണ്ട് സഹൽ മുട്ടിൽ അധ്യക്ഷത വഹിച്ചു.
സംഗമത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച അഖില കേരള കർആൻ മെഗാ ക്വിസ്സ് മത്സരത്തിന് മിസ്ബാഹ് ഫാറൂഖി, കുഞ്ഞു മുഹമ്മദ് മദനി, റഫീഖ് നല്ലളം എന്നിവർ നേതൃത്വം നൽകി കോഴിക്കോട് സൗത്ത് ജില്ല ചാമ്പ്യന്മാരായി. ഹിഫ്ള് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
പതിനേഴാം ഘട്ടം വെളിച്ചം പന്ത്രണ്ടാം ഘട്ടം ബാലവെളിച്ചം ലോഞ്ചിംഗ് ഡോ. സൈനുദ്ദീൻ നിർവ്വഹിച്ചു. പഠന ക്യാമ്പിൽ വിവിധ സെഷനുകളിലായി ഷാജഹാൻ ഫാറൂഖി, ഷാനവാസ് പേരാമ്പ്ര, നാസറുദ്ദീൻ ഫാറൂഖി, എംടി മനാഫ് മാസ്റ്റർ, നവീർ ഇഹ്യാൻ ഫാറൂഖി, സലിം കരുനാഗപ്പള്ളി, യൂനുസ് ചെങ്ങര, ടിപി ഹുസൈൻ കോയ, അബ്ദുൽ കരീം സുല്ലമി നൗഫൽ ഹാദി സജ്ജാദ് ഫാറൂഖി, ഷിയാസ് സലഫി, ഫിറോസ് കൊച്ചി, സൽമ ടീച്ചർ, ഷമീർ ഫലാഹി, ഷറഫുദ്ദീൻ കടലുണ്ടി, സത്താർ ഫാറൂഖി, ശരീഫ് കോട്ടക്കൽ, നൗഷാദ് കാക്കവയൽ, മുഹ്സിൻ തൃപ്പനച്ചി ഷംസുദ്ദീൻ അയനിക്കോട്, അഷറഫലി തൊടികപുലം, റഫിക്ക് നല്ലളം, മിസ്ബാഹ് ഫാറൂഖി, അയ്യൂബ് കെ എ, എം പി അബ്ദുൽ കരീം സുല്ലമി എടവണ്ണ, നാസർ സലഫി കണിയാപുരം, കെ പി നൗഷാദ്, സെക്സി സുനീർ, ഷാനിഫ് വാഴക്കാട്, ഡോക്ടർ അൻവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു