spot_imgspot_imgspot_img

ശ്രീകാര്യത്ത് റോഡ് മുറിച്ചു കടക്കവേ സ്വകാര്യ സ്ക്കൂൾവാൻതട്ടി വൃദ്ധ മരിച്ചു

Date:

ശ്രീകാര്യം : റോഡ് മുറിച്ചു കടക്കവേ സ്വകാര്യ സ്ക്കൂൾ വാൻതട്ടി വൃദ്ധ മരിച്ചു. ശ്രീകാര്യം
മടത്തുനട നമ്പ്യാർ കോണം വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ രാധമ്മ (83) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30 ഓടുകൂടി ശ്രീകാര്യം ജംഗ്ഷനിൽ ആയിരുന്നു അപകടം.

റോഡ് മുറിച്ചു കടക്കവേ ലയോള സ്കൂളിൽ കുട്ടികളെ ഇറക്കിയ ശേഷം ലയോള ഭാഗത്തുനിന്ന് വന്ന സ്ക്കൂൾവാൻ ഇവരെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.

അപകടത്തിന് ശേഷം അരമണിക്കൂറോളം റോഡിൽ കിടന്ന രാധമ്മയെ ഓടി കൂടിയ ഹെഡ് ലോഡ് യൂണിയൻ തൊഴിലാളികളും മറ്റ് കടക്കാരും ചേർന്നാണ് മെഡിക്കൽ കോളേജിൽ എത്തിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വർഷങ്ങളായി ശ്രീകാര്യം ചന്തയിൽ വഴിയോരക്കച്ചവടം നടത്തിവരികയായിരുന്നു മരിച്ച രാധമ്മ. മക്കൾ: ശ്രീലത, ശ്രീകല, പരേതരായ രാജേശ്വരി , അമ്മിണിക്കുട്ടൻ. ശ്രീകാര്യം പോലീസ് കേസെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp