spot_imgspot_imgspot_img

തിരുവനന്തപുരം അഞ്ചുതെങ്ങിൽ തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ വീട്ടമ്മ മരിച്ചു.

Date:

തിരുവനന്തപുരം: തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ വീട്ടമ്മ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന്‍ വി പെരേര (49) ആണ് മരിച്ചത്. പേവിഷബാധയേറ്റെന്നാണ് സംശയം. പരിശോധനകള്‍ക്കായി സാമ്പിളുകള്‍ നല്‍കിയിട്ടുണ്ട്. സഹോദരന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂടെയുണ്ടായിരുന്ന സ്റ്റെഫിനെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു മരണം.

അവിവാഹിതയായ സ്റ്റെഫിന്‍ ബെംഗളൂരുവില്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റാണ്. അഞ്ചുതെങ്ങിലെ കുടുംബവീട്ടില്‍ ഒറ്റയ്ക്കു കഴിയുകയായിരുന്ന സഹോദരന്‍ ചാള്‍സിന്റെ ചികിത്സാകാര്യങ്ങള്‍ക്കു സഹായിക്കാനായാണ് സ്റ്റെഫിന്‍ നാട്ടിലെത്തിയത്. വീട്ടില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ ഒരെണ്ണം സ്റ്റെഫിന്റെ കൈയ്യില്‍ മാന്തിയിരുന്നു. മുറിവ് ഇല്ലാത്തതിനാല്‍ സ്റ്റെഫിന്‍ വാക്സിനും എടുത്തില്ല.

തുടര്‍ന്ന് സഹോദരന്റെ ചികിത്സക്കായി ഏഴാം തീയതി ആശുപത്രിയില്‍ എത്തുകയായിരുന്നു. ഒന്‍പതാം തീയതി ആശുപത്രിയില്‍ പേവിഷബാധയേറ്റതു പോലുള്ള ചില അസ്വസ്ഥതകള്‍ സ്റ്റെഫിന് ഉണ്ടായതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്നു ഡോക്ടര്‍മാര്‍ വിശദമായി വിവരങ്ങള്‍ തിരക്കിയപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടില്‍ തെരുവുനായ്ക്കള്‍ക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായ്ക്കൂട്ടത്തിലൊരെണ്ണം കയ്യില്‍ മാന്തിയ വിവരം സ്റ്റെഫിന്‍ പറയുന്നത്.

ഞായറാഴ്ച രാവിലെ അക്രമാസക്തയായതോടെ ഇവരെ സ്ത്രീകളുടെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഐ.സി.യു.വിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് ആറിന് മരിച്ചു. മതതദേഹം സംസ്‌കരിച്ചു. സംഭവം വിവാദമായതോടെ വിഷയത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരിശോധനകള്‍ക്കായി സാമ്പിളുകള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ റിസള്‍ട്ട് കിട്ടിയാലേ പേ വിഷബാധയാണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp