തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിദ്യാർഥികളുടെ ഭാവിവച്ച് കളിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാത്രമല്ല ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ തന്നെ അതിശയപ്പെടുത്തുന്നതാണെന്നും ഗവർണർ പറഞ്ഞു. കൊച്ചിയിൽ പൊതുപരിപാടിയ്ക്കിടെയാണ് ഗവർണരുടെ പ്രസ്താവന. സർവകലാശാലകളിൽ യോഗ്യതയില്ലാത്തവരാണ്
ജോലി ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ നടക്കുന്ന നാടാണ് കേരളമെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിലെ സർവകലാശാലകളിൽ നിയമങ്ങൾ തകർന്നു. മാത്രമല്ല ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. മനസ് മടുത്താണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.