spot_imgspot_img

500 മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട്

Date:

spot_img

ചെന്നൈ: തമിഴ്‌നാട്ടിൽ 500 മദ്യശാലകൾക്ക് പൂട്ടുവീണു. നാളെ മുതൽ ഇവ അടച്ചു പൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദ്ദേശപ്രകാരം ടാസ്മാക്ക് കോർപ്പറേഷനാണ് ഉത്തരവ് ഇറക്കിയത്. ഈ നടപടി ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ്. 138 മദ്യശാലകളാണ് ചെന്നൈയിൽ മാത്രം പൂട്ടുക. കോയമ്പത്തൂർ മേഖലയിൽ 138 ഉം മധുരയിൽ 125ഉം മദ്യശാലകൾ അടച്ചിടും. കഴിഞ്ഞ ഏപ്രിലിൽ എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരുന്നു.

തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും അടുത്തുള്ള 500 മദ്യശാലകൾ തിരിച്ചറിഞ്ഞിരുന്നു. ഇവയാണ് നാളെ മുതൽ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇതോടെ ജോലി നഷ്ടമാകുന്ന 1500 ഓളം പേരെ പുനർ വിന്യസിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു. സംസ്ഥാനത്ത് ആകെ 5329 ഔട്ട് ലെറ്റുകളാണ് നിലവിലുള്ളത്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp