News Week
Magazine PRO

Company

Share This Post
spot_imgspot_img

മതേതരത്വം തകർന്നാൽ ഇന്ത്യ ശിഥിലമാകും കെ. ജയകുമാർ

Date:

തിരുവനന്തപുരം: എല്ലാ വിശ്വാസികളും സൗഹൃദത്തോടെ കഴിയുന്ന സംവിധാനമാണ് മതേതരത്വമെന്നും,മതേതരത്വം തകർന്നാൽ ഇൻഡ്യ ശിഥിലമാകുമെന്നും മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പറഞ്ഞു. മതേതരത്വത്തെ തൊട്ട് കളിച്ചാൽ അത് തീക്കളി ആകുമെന്നും ജയകുമാർ പറഞ്ഞു.

ഗ്രന്ഥകാരനും സ്നേഹതീരം സെക്രട്ടറിയും ദീർഘകാലം പ്രവാസിയുമായിരുന്ന നൈനാർ മുഹമ്മദിന്റെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.എം ആർ തമ്പാൻറെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഓൾസെയിൻറ്സ് കോളേജ് മലയാള വിഭാഗം മേധാവി ഡോ ഉദയകല പുസ്തക പരിചയം നടത്തി. ദൈവസാക്ഷ്യം, വംശീയ ദേശീയതക്കെതിരെ എന്നീ ലേഖന സമാഹാരങ്ങൾ സ്നേഹതീരം പ്രസിഡന്റ് ഇ എം നജീബും മൂന്ന് നാടകങ്ങൾ എന്ന പുസ്തകം മനോരമ അസിസ്റ്റന്റ് എഡിറ്റർ രാജീവ് ഗോപാലകൃഷ്ണനും ഏറ്റുവാങ്ങി..സ്നേഹതീരം ജനറൽ സെക്രട്ടറി എസ് സക്കീർ ഹുസൈനും ഗ്രന്ഥകാരൻ നൈനാർ മുഹമ്മദും ചടങ്ങിൽ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇടവിളാകം യു. പി. സ്കൂളിൽ ഇനി പഠനത്തിനായി ഡിജിറ്റൽ ഹബ്ബും

മംഗലപുരം: ഇടവിളാകം യു.പി. സ്കൂളിൽ കുട്ടികളുടെ പഠന മികവിനായി ഇനി ഡിജിറ്റൽ...

ഇന്ത്യയിൽ ആദ്യമായി പ്രീ സിംപ്റ്റമാറ്റിക് ചികിത്സ കേരളത്തില്‍

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ച...

പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള സംസ്ഥാനതല പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ തൈക്കാട്...

യോഗ ദിനാചരണം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികളുടെ...
Telegram
WhatsApp