spot_imgspot_img

ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു

Date:

തിരുവനന്തപുരം: ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ നടക്കും. ആഘോഷനടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, ആന്റണി രാജു, സജി ചെറിയാന്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. ഉപരക്ഷാധികാരികളായി തിരുവനന്തപുരം ജില്ലയിലെ എം.പിമാര്‍, രാജ്യസഭാ അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം എന്നിവരെയും തെരഞ്ഞെടുത്തു.

വിനോദസഞ്ചാര വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസാണ് ചെയര്‍മാന്‍. വര്‍ക്കിംഗ് ചെയര്‍മാനായി മന്ത്രി വി. ശിവന്‍കുട്ടിയെയും തെരഞ്ഞെടുത്തു. ടൂറിസം സെക്രട്ടറി കെ. ബിജു കോ ഓര്‍ഡിനേറ്ററുടെയും ടൂറിസം ഡയറക്ടര്‍ പി. ബി. നൂഹ് കണ്‍വീനറുടെയും ചുമതലകള്‍ നിര്‍വഹിക്കും. വിവിധ സബ്കമ്മിറ്റികളുടെ ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും യോഗത്തില്‍ തീരുമാനിച്ചു. പ്രോഗ്രാം കമ്മിറ്റി: ഐ.ബി. സതീഷ് എം.എല്‍.എ, ഇന്‍ഫ്രാസ്ട്രക്ചര്‍: വി. ജോയ് എം.എല്‍.എ, മീഡിയ ആന്റ് പബ്ലിസിറ്റി; വി. കെ. പ്രശാന്ത് എം.എല്‍.എ, ഫുഡ് ഫെസ്റ്റിവല്‍: ജി. സ്റ്റീഫന്‍ എം.എല്‍.എ, ട്രേഡ് ഫെയര്‍ കെ. ആന്‍സലന്‍ എം.എല്‍.എ, സ്‌പോണ്‍സര്‍ഷിപ്പ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ഇല്ല്യൂമിനേഷന്‍: സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ, സെക്യൂരിറ്റി: ഡി ജി പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ഘോഷയാത്ര: എം.എല്‍.എമാരായ ഡി. കെ. മുരളി, ഒ. എസ്. അംബിക, ഗ്രീന്‍ പ്രോട്ടോകോള്‍: എം. വിന്‍സന്റ് എം.എല്‍.എ, റിസപ്ഷന്‍: മേയര്‍ ആര്യ രാജേന്ദ്രന്‍, വോളന്റിയര്‍ കമ്മിറ്റി: എ.എ റഹീം എം.പി എന്നിങ്ങനെയാണ് സബ്കമ്മിറ്റി ചെയര്‍മാന്‍മാര്‍. ജൂലൈ 25 നകം വിവിധ സബ്കമ്മിറ്റികളുടെ യോഗം ചേരും. ആഗസ്റ്റ് 5 നകം കലാപരിപാടികളുടെയും വേദികളുടെയും അന്തിമ പട്ടിക തയ്യാറാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മന്ത്രിമാരായ പി. എ മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ആന്റണി രാജു, എം.എല്‍.എ മാരായ വി. ജോയി, സി.കെ ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, ഒ. എസ്. അംബിക, ഐ.ബി. സതീഷ്, ജി. സ്റ്റീഫന്‍, ഡി. കെ. മുരളി, വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു,ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ടൂറിസം വകുപ്പ് അഡീണല്‍ ഡയറക്ടര്‍ പ്രേം കൃഷ്ണന്‍, കെ.ടി.ഡി.സി എം.ഡി ശിഖ സുരേന്ദ്രന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റും: മന്ത്രി മുഹമ്മദ് റിയാസ്

ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റുമെന്ന് വിനോദസഞ്ചാര വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കേരളമെന്തെന്ന് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള മാര്‍ഗ്ഗമാക്കി ഓണാഘോഷത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ഓണം വാരാഘോഷത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടന്ന കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷം വന്‍ വിജയമായിരുന്നു. അത് മാതൃകാപരമായി സംഘടിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇത്തവണ കൂടുതല്‍ വിദേശ സഞ്ചാരികള്‍ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനോടകം തന്നെ കേരളത്തെ ചെറിയ രീതിയില്‍ വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ജില്ലാ കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളോടെയായിരിക്കും ഇത്തവണത്ത ആഘോഷം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയും ഇത്തവണ കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്. വെര്‍ച്വല്‍ പൂക്കളം ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ആഘോഷങ്ങളും ഉണ്ടാകും. പരിപാടികളില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കും-മന്ത്രി പറഞ്ഞു. ഘോഷയാത്രയിലും കലാപരിപാടികളിലും വ്യത്യസ്തത ഉണ്ടാകണമെന്നും യുവതയ്ക്ക് പ്രാധാന്യം നല്‍കണമെന്നും മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ആന്റണി രാജുവും നിര്‍ദ്ദേശിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...
Telegram
WhatsApp