spot_imgspot_imgspot_img

എൽ എസ് ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി രണ്ട് യുവാക്കൾ കസ്റ്റഡിയിൽ

Date:

അമരവിള: എൽ എസ് ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി രണ്ട് യുവാക്കൾ കസ്റ്റഡിയിൽ. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തൂത്തുക്കുടി- നന്ദഗോപാലപുരം സ്വദേശി ജയശങ്കർ, കുഴിത്തുറ സ്വദേശി 34 വയസ്സുള്ള അജേഷ് എന്നീ പ്രതികളെ NDPS നിയമപ്രകാരം അറസ്റ്റ് ചെയ്തു. അമരവിള എക്സൈസ് റേഞ്ച് പാർട്ടി, നെയ്യാറ്റിൻകര-ഉദിയൻകുളങ്ങര നിന്നും പ്ലാമൂട്ടുക്കടയിലേക്ക് പോകുന്ന റോഡിൽ വെച്ച്, TN 69 BE 7889 എന്ന രജിസ്ട്രേഷൻ നമ്പരോടുകൂടിയ FORD FIGO TITANIUM TDCi എന്ന കാറിൽ നിന്നാണ് 0.104 gram എൽ എസ് ഡി സ്റ്റാമ്പ്, 8.467 gram ഹാഷിഷ് ഓയിൽ, 100 gram കഞ്ചാവ് എന്നിവ കടത്തിക്കൊണ്ടുവന്നത്.

തൊണ്ടിയായി ഈ കാർ, രണ്ടു മൊബൈൽ ഫോണുകൾ എന്നിവയും കണ്ടെടുത്തു. അമരവിള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. എ. വിനോജിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എ. മധു, ബി. വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ. എ. അരുൺ, രാജേഷ്. ആർ. എസ്, നിഷാന്ത്. എ. എസ് എന്നിവർ ഉണ്ടായിരുന്നു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp