spot_imgspot_img

അടിമാലിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി

Date:

അടിമാലി: അടിമാലിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊളിഞ്ഞപാലം സ്വദേശിയായ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തടി വ്യാപാരിയാണ് പിടിയിലായ ബിനു. വിജയരാജ് അടിമാലിയിൽ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ് . പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്.

ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജങ്ഷനിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വിജയരാജിന്റെ കൈപ്പത്തിൽ 80 ശതമാനം അറ്റുപോയി. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേർത്തു. വിജയരാജ് അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് സേന

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് വാർത്താസമ്മേളനം നടത്തി കര-വ്യോമ-നാവിക സേനാ...

വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ‍്യോഗിക ഇ-മെയിലിലേക്കാണ്...

നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ കോടതി ഇന്ന് വാദം കേട്ടു. കേസിൽ...

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ഡൽഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഇംഗ്ലണ്ട്...
Telegram
WhatsApp