തിരുവനന്തപുരം: മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് തുമ്പ സെന്റ് സേവ്യേഴ് കോളേജും ജോതി നിലയം സ്കൂളും സംയുക്തമായി പ്രതിഷേധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.
ഇന്നു രാവിലെ ഒൻപതിന് സെന്റ് ആൻഡ്രൂസ് ജങ്ഷനിൽ നിന്നും ആരംഭിച്ച മൗനജാഥയിൽ രണ്ടു വിദ്യാലയങ്ങളിലേയും ആയിരത്തിലേറേ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രദേശവാസികളും പങ്കെടുത്തു. കഴിഞ്ഞ മൂന്നു മാസക്കാലമായി മണിപ്പൂരിൽ അരങ്ങേറുന്ന അക്രമങ്ങളേയും അപമാനിയ്ക്കപ്പെടുന്ന സ്ത്രീത്വത്തേയും പറ്റി സൂചിപ്പിയ്ക്കുന്ന പ്ലക്കാർഡുകളും ബാനറുകളുമേന്തിയാണ് പ്രതിഷേധ റാലി പൊതുയോഗ സ്ഥലത്തേയ്ക്കു കാൽനടയായി നീങ്ങിയത്.
തുമ്പ ആറാട്ടുവഴി ജങ്ഷനിൽ നടന്ന പൊതു സമ്മേളനം തിരുവനന്തപുരം ലത്തീൻ അതിരൂപതാ ചാൻസലർ മോൺ. സി.ജോസഫ് ഉദ്ഘാടനം ചെയ്തു. ജ്യോതി നിലയം പ്രിൻസിപ്പാൾ സി. ലിൻസി കൃര്യൻ, പ്രൊഫ. തോമസ് പി. ജോൺ എന്നിവർ സംസാരിച്ചു. സെന്റ്. സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പാൾ ഫാ.വി.വൈ.ദാസപ്പൻ എസ്.ജെ. മണിപ്പൂർ ഐകദാർഢ്യ പ്രതിഞ്ജാവാചകം ചൊല്ലിക്കൊടുത്തു. വൈസ്. പ്രിൻസിപ്പാൾ രാജേഷ് എം. സ്വാഗതവും ലീജിയോ മെറിൽ നന്ദിയും രേഖപ്പെടുത്തി.