
തിരുവനന്തപുരം: എ.ഐ ഓപ്പറേഷന്‍സ് റവലൂഷനൈസിങ്ങ് ഐ.ടി ഒപ്പറേഷന്‍സ് വിത്ത് എക്സ്ട്രീം ഓട്ടോമേഷന്‍’ എന്ന വിഷയത്തില്‍ ടെക്നോപാര്‍ക്കിലെ നോളജ് കമ്യൂണിറ്റിയായ ഫയ: 80 സെമിനാര്‍ സംഘടിപ്പിക്കുന്നു. ബിനീഷ് മൗലാനയുടെ ( ഫിനാസ്ട്ര, എ.പി.എ.സി ഹെഡ് ഓഫ് പ്ലാറ്റ്‌ഫോം എനേബിള്‍മെന്റ്) നേതൃത്വത്തില്‍ ഓഗസ്റ്റ് 9ന് വൈകിട്ട് അഞ്ചു മുതല്‍ ടെക്നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിങ്ങിലെ ഫയ ഫ്‌ളോര്‍ ഓഫ് മാഡ്നസിലാണ് സെമിനാര്‍ നടക്കുന്നത്.
എന്‍ഹാന്‍സ്ഡ് ഇന്‍സിഡന്റ് ഡിറ്റെക്ഷനും റൂട്ട് കോസ് അനാലിസിസും, പ്രെഡിക്റ്റീവ് മൈന്റെനന്‍സും പ്രോആക്റ്റീവ് ഇഷ്യൂ റെസല്യൂഷും, സെല്‍ഫ്-ഹീലിംഗ് ഐ.ടി സിസ്റ്റങ്ങളുടെ സാധ്യതയും, നിലവിലുള്ള ഇക്കോസിസ്റ്റവുമായി എ.ഐ ഓപ്പറേഷന്‍സ് തടസമില്ലാതെ സമന്വയിപ്പിക്കുന്നതിനുള്ള രീതികളും സെഷനില്‍ ചര്‍ച്ചയാകും.


