spot_imgspot_img

ചാന്ദ്ര ദൗത്യം പൂർത്തിയായാലുടൻ സൗരദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ

Date:

ബംഗളൂരു: ചാന്ദ്ര ദൗത്യം പൂർത്തിയായാലുടൻ സൗരദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകം ആദിത്യ -എൽ1 വിക്ഷേപണത്തിന് സജ്ജമായിക്കഴിഞ്ഞുവെന്നാണ് ഇസ്രോ തിങ്കളാഴ്ച ട്വിറ്റർ വഴി വ്യക്തമാക്കിയത് . സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആദിത്യ- എൽ1 വിക്ഷേപണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇസ്രൊ അധികൃതർ പറയുന്നു.

ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലാഗ്റേഞ്ച് പോയിന്‍റുകളിൽ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്‍റ്. ഗ്രഹണം അടക്കമുള്ള തടസ്സങ്ങൾ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാൻ ഈ പോയിന്‍റിലെത്തുന്നതോടെ സാധിക്കുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ.

സൂര്യനെയും അതു മൂലമുള്ള ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പേടകം വഴി നിരീക്ഷിക്കാൻ കഴിയും. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്‍റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണം എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്റ്ററുകൾ വഴി നിരീക്ഷിക്കുന്നതിനായി 7 പേലോഡുകൾ പേടകത്തിലുണ്ടായിരിക്കും. ഇതിൽ 4 പേലോഡുകൾ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും.

കോറോണൽ ഹീറ്റിങ് മൂലമുള്ള പ്രശ്നങ്ങൾ, കൊറോണൽ മാസ് ഇജക്ഷൻ, പ്രി-ഫ്ലെയർ, ഫ്ലെയർ പ്രവർത്തനങ്ങളും അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥാ ഡൈനാമിക്സ് എന്നിവയെക്കുറിച്ചെല്ലാം നിർണായകമായ വിവരങ്ങൾ ശേഖരിക്കാൻ സൗരദൗത്യത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാചക വാതകത്തിനു തീ വില

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകവില കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50...

സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി...

വഖ്ഫ്‌ ഭേദഗതി ബിൽ; പിഡിപി പ്രതിഷേധിച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പിഡിപി...

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...
Telegram
WhatsApp