spot_imgspot_img

സ്വാതന്ത്ര്യ ദിനാഘോഷത്തിന് രാജ്യം ഒരുങ്ങി.വിവിധ മേഖലകളിൽ നിന്നുള്ള പ്രത്യേക അതിഥികൾ പങ്കെടുക്കും

Date:

spot_img

ന്യൂഡൽഹി: രാജ്യം 77 -മത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ആഘോഷങ്ങൾക്കായി ചെങ്കോട്ടയിൽ വേദി ഒരുങ്ങിക്കഴിഞ്ഞു. കർഷകരും നഴ്സുന്മാരും ഉൾപ്പെടെ 1800 ഓളം വിശിഷ്ടാതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. 50 നഴ്സുന്മാർക്കും അവരുടെ കുടുംബാഗംങ്ങൾക്കും പ്രത്യേക ക്ഷണം ലഭിച്ചതായാണ് വിവരം.

കൂടാതെ, 50 ഖാദി തൊഴിലാളികൾ, അതിർത്തി റോഡുകളുടെ നിർമ്മാണം, അമൃത് സരോവർ, ഹർഘർ ജൽ യോജന എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, കൂടാതെ 50 വീതം പ്രൈമറി സ്കൂൾ അധ്യാപകർ, നഴ്സുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തുനിന്നും എഴുപത്തിയഞ്ച് (75) ദമ്പതിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ക്ഷണിച്ചിട്ടുണ്ട്.
ഭരണത്തിൽ പൊതുജന പങ്കാളിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം നടപ്പാക്കുന്ന ജൻ ഭാഗിദാരി പ്രേരണയുടെ ഭാഗമായാണ് വിശിഷ്ടാതിഥികൾക്ക് ക്ഷണം. 660ലധികം ഗ്രാമങ്ങളിലെ 400ലധികം സർപഞ്ചുമാർക്കും ക്ഷണമുണ്ട്. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പദ്ധതിയിൽ നിന്ന് 250 പേരെയും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലും പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിലും 50 പേർ വീതവും ചടങ്ങിൽ സന്നിഹിതരാവും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം. താരത്തിന്റെ...

ഓണനാളുകൾ ക്ഷേമകരമാക്കാൻ ധനസഹായ വിതരണം: മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി ക്ഷേമനടപടികളുമായി സാമൂഹ്യനീതി വകുപ്പ്. സാമൂഹ്യ സുരക്ഷാമിഷൻ വഴി...

റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം

തൃശൂർ: റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബാഗിനുള്ളിൽ...

എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...
Telegram
WhatsApp