spot_imgspot_imgspot_img

താനെ മുൻസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം

Date:

 

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ മുനിസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. 24 മണിക്കൂറിനുള്ളിൽ പതിനെട്ടോളം രോഗികൾ മരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സാമനമായ കൂട്ടമരണങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ താനെ മുനിസിപ്പൽ കോർപ്പറേഷൻ
അന്വേഷണം പ്രഖ്യാപിക്കുകയും, മഹാരാഷ്ട്ര സർക്കാർ ഉന്നത തല സമിതിയെ നിയോഗിക്കുകയും ചെയ്തു.

താനെയിലെ കാൽവയിലുള്ള ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലാണ് രോഗികളുടെ കൂട്ടമരണം സംഭവിച്ചത്. ആറ് രോഗികൾ മരിച്ചത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കുറിനുള്ളിലായിരുന്നു. മരണപ്പെട്ടവരിൽ 12 പേർ 50നു മുകളിൽ പ്രായമുള്ളവരാണ്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ദീപക് കേസർക്കർ ഉറപ്പു നൽകി. അതേസമയം അധികൃതരുടെ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്ന് മരണപ്പെട്ടവരുടെ കുടുംബം ആരോപിച്ചു. അതിനിടെ രോഗികളിൽ ചിലർ ആശുപത്രിയിൽ വരുന്നതിനു മുമ്പ് തന്നെ ഗുരുതരാവസ്ഥയിലായിരുന്നു വെന്നും ചികിത്സയ്ക്കിടെയാണ് മരണമടഞ്ഞെന്നും ആശുപത്രി മാനേജ്‌മെന്‍റ് ഞങ്ങളോട് പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഗണേഷ് ഗൗഡെ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...
Telegram
WhatsApp