കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ലിജിൻ ലാലാണ് ബി ജെ പി മത്സരാർത്ഥി. ലിജിൻ ലാൽ ബിജെപി കോട്ടയം ജില്ലാ സെക്രട്ടറിയാണ്. കൂടാതെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു ലിജിൻ. യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്.
കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.ലിജിൻ ലാൽ, പുതുപ്പള്ളി മണ്ഡലം ബിജെപി പ്രസിഡന്റ് മഞ്ജു പ്രദീപ് എന്നീ പേരുകളാണ് പരിഗണിച്ചിരുന്നത്.