spot_imgspot_imgspot_img

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

Date:

കൊല്ലം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പത്തനാപുരത്താണ് സംഭവം നടന്നത്. മലപ്പുറം സ്വദേശി ഗണേഷാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കടശേരി സ്വദേശി രേവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം നടന്നത് ഉച്ചയ്ക്ക് ഒന്നരയോടെയാണ്. യുവതിയെ ആക്രമിച്ചത് പത്തനാപുരം കെഎസ്ഇബിയുടെ ഓഫീസിനു മുന്നിൽ വെച്ചാണ്. ഇരുവരും ഒൻപത് മാസങ്ങൾക്കു മുമ്പാണ് വിവാഹിതരായത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. തുടർന്ന് വിവാഹബന്ധം തുടർന്നു പോകാൻ താൽപര്യമില്ലെന്ന് പത്തനാപുരം പൊലീസ് സ്റ്റേഷനിലെത്തി യുവതി അറിയിച്ചിരുന്നു. സ്റ്റേഷനിൽ നിന്നും പോകും വഴി ഗണേഷ് രേവതിയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp